നിഗമനത്തില്‍ വീഴ്ചപറ്റി, ജി.എസ്.ടി നിരാശാജനകം : തോമസ് ഐസക്

ചരക്കു സേവന നികുതി (ജി.എസ്.ടി) യുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തയാറെടുപ്പില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കുമെന്ന് കരുതിയില്ല.

Jun 30, 2018 - 01:50
 0
നിഗമനത്തില്‍ വീഴ്ചപറ്റി, ജി.എസ്.ടി നിരാശാജനകം : തോമസ് ഐസക്

ചരക്കു സേവന നികുതി (ജി.എസ്.ടി) യുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തയാറെടുപ്പില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കുമെന്ന് കരുതിയില്ല. ഈ നിഗമനത്തില്‍ തനിക്ക് വീഴ്ചപറ്റി. താന്‍ ജി.എസ്.ടിയുടെ വക്താവല്ല. അങ്ങനെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

Decathlon IN

ജി.എസ്.ടി നടപ്പാക്കിയ രീതിയാണ് കുഴപ്പങ്ങൾക്ക് കാരണമാ‍യത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി നേട്ടമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, സംഭവിച്ചത് നേര്‍വിപരീത കാര്യങ്ങളാണ്. നികുതി കുറഞ്ഞിട്ടും വില കുറഞ്ഞില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ചെറുകിട വ്യവസായങ്ങള്‍ തകർച്ചയിലായി. നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർധനവ് ഉണ്ടായില്ല. സംസ്ഥാനത്തിന്‍റെ ധനമന്ത്രി നടത്തേണ്ട ഇടപെടലുകളാണ് താന്‍ നടത്തിയത്. ഹോട്ടല്‍ഭക്ഷണ വില, കോഴിവില എന്നിവ കുറക്കാന്‍ നടത്തിയ ശ്രമങ്ങൾ വേണ്ടത്ര ഫലം ചെയ്തില്ല. വില കുറക്കാത്ത 150 കമ്പനികള്‍ക്കെതിരെ കേരളം പരാതി നല്‍കിയപ്പോള്‍ ചട്ടം മാറ്റിയെന്ന മറുപടിയാണ് കേന്ദ്രം നല്‍കിയതെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow