Rifle Club OTT: റൈഫിൾ ക്ലബ്ബ്' ഒടിടിയിലേക്ക്; '
Rifle Club OTT: റൈഫിൾ ക്ലബ്ബ്' ഒടിടി

ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിൻ്റെ കഥയുമായി എത്തിയ ആഷിഖ് അബു ചിത്രമാണ് റൈഫിൾ ക്ലബ്ബ്. ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ജനുവരി 16- മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ടൈംസ് എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയുക. വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, വിജയരാഘവൻ, അനുരാഗ് കശ്യപ് തുടങ്ങിയവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തീയേറ്ററിൽ എത്തി ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് റൈഫിൾ ക്ലബ്ബ് 27.9 കോടി കളക്ഷൻ സ്വന്തമാക്കിട്ടുണ്ട്.
150 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്. മൂന്നാം വാരം അത് 191 തിയറ്ററുകളായി മാറി. ചെറുത്തുനിൽപ്പിന്‍റേയും ഒത്തൊരുമയുടെയും തോക്കുകളുടെയും കഥ പറഞ്ഞ ചിത്രം പുത്തന്‍ സിനിമാറ്റിക് എക്സ്പീരിയന്‍സ് ആയിരുന്നു മലയാളികള്‍ക്ക് സമ്മാനിച്ചത്. തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്. ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരാണ് റൈഫിള്‍ ക്ലബ്ബില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവരായിരുന്നു നിര്‍മാണം.
What's Your Reaction?






