100 രൂപ ചോദിച്ചെത്തി ഇസ്രയേലി ടൂറിസ്റ്റിനേയും ഹോം സ്‌റ്റേ ഉടമയേയും ബലാത്സംഗം ചെയ്‌തു; ഒപ്പമുള്ളവരെ കനാലിൽ തള്ളിയിട്ടു

Mar 8, 2025 - 11:59
 0
100 രൂപ ചോദിച്ചെത്തി ഇസ്രയേലി ടൂറിസ്റ്റിനേയും ഹോം സ്‌റ്റേ ഉടമയേയും ബലാത്സംഗം ചെയ്‌തു; ഒപ്പമുള്ളവരെ കനാലിൽ തള്ളിയിട്ടു

ബെംഗളൂരുവിൽ ഇസ്രയേൽ വിനോദ സഞ്ചാരിയും ഹോംസ്‌റ്റേ ഉടമസ്ഥയും കൂട്ട ബലാത്സംഗത്തിന് ഇരയായി. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് 350 കിലോമീറ്റർ അകലേയുള്ള കൊപ്പലിലാണ് ഇസ്രയേൽ വിനോദ സഞ്ചാരിയും ഹോംസ്‌റ്റേ ഉടമസ്ഥയും കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഇവർക്കൊപ്പമുണ്ടായിരുന്നവരെ ഒപ്പമുള്ളവരെ കനാലിൽ തള്ളിയിട്ടശേഷമാണ് മൂന്ന് പേർ അടങ്ങിയ സംഘം ഈ ക്രൂരകൃത്യം നടത്തിയത്.

കൊപ്പലിലെ ഒരു കനാലിന് അടുത്ത് രാത്രി 11.30ന് നക്ഷത്രങ്ങളെ നിരീക്ഷിക്കാനെത്തിയതായിരുന്നു ഇരുവരും. അമേരിക്കയിൽ നിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയിൽ നിന്നുള്ള ബിബാഷ് എന്നിവരും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. ഇവരെയല്ലാം കനാലിലേക്ക് തള്ളിയിട്ടാണ് മൂന്ന് പേർ ചേർന്ന സംഘം ഇസ്രയേൽ വനിതയേയും ഹോംസ്‌റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിൽ ബിബാഷിനെ ഇതുവരെ കനാലിൽ നിന്ന് കണ്ടെത്താനായിട്ടില്ല. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെടുകയായിരുന്നു.

പെട്രോൾ എവിടെനിന്ന് കിട്ടുമെന്ന് ആദ്യം അന്വേഷിച്ച മൂന്നംഗ സംഗം പിന്നീട് വിനോദ സഞ്ചാരികളിൽനിന്ന് പണം ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞപ്പോൾ വിനോദസഞ്ചാരികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുകയുമായിരുന്നു. പിന്നീട് അവർ ബൈക്കിൽതന്നെ രക്ഷപ്പെടുകയായിരുന്നു. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് പ്രത്യേക സംഘങ്ങൾ ആയി തിരിഞ്ഞ് കേസ് അന്വേഷിക്കുന്നുണ്ടെന്നും കൊപ്പൽ പോലീസ് സൂപ്രണ്ട് റാം എൽ അരസിദ്ദി അറിയിച്ചു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും മർദിച്ചുവെന്നും പൊലീസ്‌ പറഞ്ഞു. അതേസമയം ഇസ്രയേൽ വനിതയും ഹോംസ്‌റ്റേ ഉടമയും ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണെന്നും ആവശ്യമെങ്കിൽ അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് വ്യക്തമാക്കി. അക്രമത്തിന് ഇരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ട ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow