നീണ്ട പരിശ്രമത്തിനൊടുവിൽ അവർ അത് സാധിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡിൽ ബസുമായി മലയാളികൾ.
19024 അടി (5798 മീറ്റർ)ഉയരത്തിലുള്ള ലഡാക്കിലെ ഉംലിംഗ് ലാ പാസ്, 2017-ൽ ആണ് BRO ഈ റോഡ് സാധാരണക്കാർക്കായി തുറന്നത് . ഉത്തരാഖണ്ഡിലെ മന ചുരത്തെയും ബൊളീവിയയിലെ Uturuncu-ലേക്കുള്ള റോഡിനെയും കീഴടക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ പാസ് ആയി മാറി. 2021-ൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഉംലിംഗ് പാസിന് ലഭിച്ചു. നിരവധി സാഹസിക പ്രേമികൾ കഴിഞ്ഞ വർഷം ഇതിനകം തന്നെ ഈ കൊതിപ്പിക്കുന്ന ചുരം സന്ദർശിച്ചു, അവരുടെ സാഹസിക ജീവിതത്തിൽ ബൈക്കിലും കാറുകളിലുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ റോഡ് സന്ദർശിക്കാനുള്ള അവസരം വിനിയോഗിച്ചു .
എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി , ലഡാക്കിലെ ഹാൻലെ ഗ്രാമത്തിനടുത്തുള്ള ഉംലിംഗ് ലാ പാസിലേക്ക് ഐഷർ മോട്ടോഴ്സിന്റെ ഷാസിയിൽ നിർമിച്ച ബസ് കരവാനിലും ഒരു 2 സ്ട്രോക്ക് ഓട്ടോറിക്ഷയിലുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ റോഡ് സന്ദർശിച്ചിരിക്കുകയാണ് മലയാളികൾ.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് എന്ന റെക്കോർഡ് സ്വന്തമാക്കിയ ഉംലിംഗ് പാസിലേക്ക് ബസ് ഓടിച്ചു കയറ്റിയിരിക്കുകയാണ് കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്നുള്ള 2 സഹോദരന്മാർ. കഴിഞ്ഞ ദിവസമാണ് അവർ , ബസ് ഓടിച്ചു ഉംലിംഗ് പാസിലേക്ക് പോകുന്നതും എത്തിയതുമായുള്ള വീഡിയോ അവരുടെ യൂട്യൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്തത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
2 മില്യൺ സബ്സ്ക്രൈബേഴ്‌സ് ഉള്ള ഇ-ബുൾ ജെറ്റ് എന്ന യൂട്യൂബ് ചാനലിലെ സഹോദരന്മാരായ ഏബിനും ലിബിനുമാണ് , അവരുടെ "S .S നെപ്പോളിയൻ" എന്ന പുതിയ ബസ് കാരവനുമായി ഉംലിംഗ് പാസിലേക്ക് ബസ് ഓടിച്ചു കയറ്റിയത് . ദുഷ്‌കരമായ യാത്രയിൽ വളരെയധികം ക്ലേശങ്ങൾ സഹിച്ചാണ് അവരുടെ വാഹനത്തിൽ ഉംലിംഗ് പാസ് കയറിയത്. ഉയരം കുടുംതോറും വാഹങ്ങൾ പ്രതേകിച്ചു വലിയ വാഹനങ്ങൾക്ക് കയറ്റം കയറുന്നതിനു വളരെയധികം ബുദ്ധിമുട്ടായിരിക്കും. ഇന്ധനം കത്തുന്നതിനാവശ്യമായ ഒക്സിജന്റെ ലഭ്യതക്കുറവ് വാഹനമോടിക്കാൻ വളരെയധികം പ്രയാസപ്പെടേണ്ടി വരും. എന്നിരുന്നാലും ഈ സഹോദങ്ങളുടെ ദൃഢ നിശ്ചയത്തിന് മുൻപിൽ, ദൈവ അനുഗ്രഹത്താൽ അവര്ക് അതിനു സാധിച്ചു.
ലഡാക്കിൽ കേരള ഹൌസ് എന്ന സ്ഥാപനം നടത്തുന്ന സുധീഷ് , മലപ്പുറത്തുനിന്നു 2 സ്ട്രോക്ക് ഓട്ടോയിൽ ഇന്ത്യ കാണാൻ പുറപ്പെട്ട 3 സുഹൃത്തുക്കളും ഈ യാത്രയിൽ ഇവരുടെ ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ലക്ഷ്യത്തിൽ എത്തുന്നതിന് കുറച്ചു മുൻപ് ഓട്ടോറിക്ഷയിലെ യാത്ര ആൾട്ടിറ്റിയൂഡ് പ്രശ്നം മൂലം അവസാനിപ്പിച്ചു തിരികെ പോകേണ്ടി വന്നു. എങ്കിലും ഒരു 2 സ്ട്രോക്ക് ഓട്ടോ റിക്ഷയുമായി 19000 ഫീറ്റ് ഉയരം കീഴടക്കുക എന്ന ലക്ഷ്യത്തിലേക്ക് അവരും എത്തി ചേർന്നു.
2019 നവംബറിലാണ് സഹോദരന്മാരായ എബിനും ലിബിനും ഒരു ടാറ്റ വെഞ്ചുറുമായി വാൻ ലൈഫ് എന്ന ആശയത്തിൽ യാത്രകൾ തുടങ്ങിയത്. ഇ-ബുൾ ജെറ്റ് എന്ന യൂട്യുബ്ബ് ചാനലിലൂടെയും , ഫേസ്ബുക്കിലൂടെയും, ഇൻസ്റാഗ്രാമിലൂടെയും ഇവർ തങ്ങളുടെ വിഡിയോകൾ പങ്കു വെക്കുന്നു. സാധാരണമായാ ജീവിതസാഹചര്യത്തിൽ വളർന്നു വന്നു ഇവരുടെ വളർച്ച മറ്റുള്ളവർക്ക്, പ്രതേകിച്ചു യാത്രകളെ ഇഷ്ടപെടുന്നവർക് വളരെ പ്രചോദനമാണ്.
ടാറ്റ വെഞ്ചറുമായി യാത്ര തുടങ്ങിയ ഇവർ പിന്നീട് അവരുടെ യാത്ര മാരുതി ഓംനിയിലേക്ക് മാറ്റി. വാഹനത്തിനുള്ളിൽ തന്നെ ആയിരുന്നു ഇവരുടെ താമസം .ഈ വാഹനത്തിൽ അവർ ഇന്ത്യയിലെ അനേകം സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് കാഴ്ചകൾ പ്രേക്ഷകരുമായി പങ്കു വെച്ചു. ഈ ചിലവുകുറഞ്ഞ യാത്ര രീതി പലരെയും ആകർഷിച്ചു. പുതുതായി അനേകം ആളുകൾ വാൻ ലൈഫ് എന്ന ആശയത്തിൽ യാത്രകൾ തുടങ്ങി.
2020 ഡിസംബറിൽ ക്ലിപ്പി ജോർജ് എന്ന പ്രമുഖ വ്യവസായി യുടെ ക്യാമ്പർ വാൻ ലൈസൻസ് ഉള്ള ഫോഴ്സ് ട്രാവലർ ഇവർ സ്വന്തമാക്കിയത് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. കേരളത്തിൽ തന്നെ ഒരു യൂട്യൂബ് വ്‌ളോഗ് ചെയ്യുന്നവരുടെ ഇടയിൽ ആദ്യത്തെ ക്യാമ്പെർ വാൻ ലൈസൻസ് ഉള്ള ട്രാവലർ ആയിരുന്നു പിന്നീട് "നെപ്പോളിയൻ " എന്ന പേരിൽ പ്രസിദ്ധമായ ഈ വാഹനം .
എബിനും ലിബിനും അവരുടെ ട്രാവലർ നെപ്പോളിയനുമായി ഇന്ത്യലെ പലസ്ഥലങ്ങളിലേക്കും യാത്ര ചെയ്തു. ഒരു വീടിനു വേണ്ട അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉള്ളതായിരുന്നു അവരുടെ ട്രാവലർ നെപ്പോളിയൻ. 2
പേർക്കു സുഗമായി വാഹനത്തിനകത്തു കിടന്നുറങ്ങാൻ കഴിയുന്ന ഈ കാരവനിൽ , ഭക്ഷണം പാചകം ചെയ്യാനും, പ്രാഥമീക കാര്യങ്ങൾ നിർവഹിക്കുന്നതിനുമുള്ള സൗകര്യങ്ങളുമുള്ളതാണ് ഇവരുടെ ട്രാവലർ കാരവൻ.
എന്നാൽ 2021 ഓഗസ്റ്റിൽ വാഹനത്തിൽ സ്റ്റിക്കർ പതിപ്പിച്ചതുമായും, എക്സ്ട്രാ ലൈറ്റ് ഘടിപ്പിച്ചതിന്റെയും പേരിൽ , ആൾട്ടറേഷൻ വർക്ക് ചെയ്തതിനുള്ള ഫീസ് R T O യിൽ അടച്ചു നീയമവിധേയമാക്കുന്നതിനുള്ള സാവകാശം നൽകാതെ അവരുടെ വീട്ടിൽ നിന്നും M V D ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോയി.പിന്നീട് വളരെയധികം സംഭവബഹുലമായിരുന്നു കാര്യങ്ങൾ . R T O ഓഫീസിൽ അതിക്രമം കാണിച്ചെന്നും വാഹനത്തിന്റെ ടാക്സ് അടച്ചിട്ടില്ല തുടങ്ങി പല കാര്യങ്ങളും നിരത്തി വാഹനം കസ്റ്റഡിയിലാക്കുകയും ഇ-ബുൾ ജെറ്റ് സഹോദരന്മാരെ റിമാന്റ് ചെയ്ത ജയിലിൽ അടക്കുകയും ചെയ്തു. പിന്നീട് ഇവർക്കു ജാമ്യം കിട്ടുകകും R T O ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾക്കെതിരെ, അവരുടെ വാഹനം വിട്ടുകിട്ടുന്നതിനു വേണ്ടി നിയമ പോരാട്ടം നടത്തുകയും ചെയ്തു വരുന്നു. ഇവർക്കെതിരെ ആരോപിച്ച ഒട്ടു മിക്ക കേസുകളും തള്ളിപ്പോകുകയും ചെയ്‌തു. എന്നിരുന്നാലും ഇവരുടെ വാഹനം ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തന്നെയാണ്. ആരുടെയൊക്കെയോ താൽപര്യങ്ങൾക്കു വേണ്ടി ഈ സഹോദരങ്ങളുടെ സ്വപ്നം നീയമസംവിധാനങ്ങൾ ഉപയോഗിച്ച തകർക്കുകയായിരുന്നു. പല വാർത്താമാധ്യമങ്ങളും സത്യം മറച്ചു വെച്ച് ഇവർക്കെതിരെ വാർത്തകൾ കൊടുത്തു . പലരും ഇവരുടെ തകർച്ച ആഘോഷിച്ചു
എന്നാൽ തോറ്റു കൊടുക്കാൻ ഈ രണ്ടു സഹോദരന്മാരും തയ്യാറല്ലായിരുന്നു. പിന്നീട് ഇവർ ഇവരുടെ പഴയ മാരുതി ഓമ്നി പണിതെടുത്തു യാത്ര തുടർന്നു. എന്നാലും ആ വാഹനത്തിന്റെ പഴക്കം നിമിത്തം അവർക്കു വളരെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നു. ഈകാലയളവിൽ അവർ പുതിയ ഭവനം പണിയുകയും, അവരുടെ പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയുകയും ചെയ്തു. കൂടാതെ സെല്ലെർ ബുൾ എന്ന പേരിൽ ഒരു ഫ്രീ ക്ലാസിഫൈഡ്സ് ആപ്പും അവർ പുറത്തിറക്കി. എന്നിരുന്നാലും, തങ്ങൾ സ്നേഹിച്ച കാരവൻ പോലീസ് കസ്റ്റഡിയിലായത് അവരുടെ യാത്രകളെ വളരെയധികം ബാധിച്ചു.
തങ്ങളെ സ്നേഹിക്കുന്ന ആരാധകരെ സന്തോഷിപ്പിച്ചു കൊണ്ട് 2022 ജൂണിൽ , സിനിമ നടൻ ഇന്ദ്രജിത് ഉപയോഗിച്ച് കൊണ്ടിരുന്ന ലൈസൻസുള്ള ബസ് കാരവൻ ഇവർ സ്വന്തമാക്കി. തകർത്തു കളയാൻ ശ്രമിച്ചവരെയും , തകർച്ചയിൽ സന്തോഷിച്ചവരെയും ഞെട്ടിക്കുന്നതായിരുന്നു ഈ വാർത്ത.
"സൂപ്പർ സീനിയർ നെപ്പോളിയൻ " എന്ന് ആരാധകർ വിളിക്കുന്ന ഐഷർ ചേസിൽ പണിതിരിക്കുന്ന ഈ ബസ് കാരവനുമായാണ് അവർ പുതിയ യാത്ര തുടങ്ങിയതും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് എന്ന റെക്കോർഡ് സ്വന്തമാക്കിയ ഉംലിംഗ് പാസിലേക്ക് ബസ് ഓടിച്ചു കയറ്റിയതും .
ഇക്കഴിഞ്ഞ ജൂലൈയിലാണ് അവർ ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിലൂടെ യാത്ര ചെയുക എന്ന ഉദ്ദേശത്തോടെ യാത്ര ആരംഭിച്ചത്. ഇതിനോടകം അവർ ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലുള്ള നിരവധി ഗ്രാമങ്ങൾ സന്ദർശിച്ചു അതിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയുണ്ടായി.
തുടർന്ന് അവർ ജമ്മു & കാശ്മീരിലേക്കു പ്രവേശിച്ച അവർ , തങ്ങളുടെ സാഹസിക യാത്ര തുടര്ന്നു. ഡ്രൈവർ മാർ വാഹനം ഓടിക്കാൻ പേടിക്കുന്ന ദൂഷകരമായ വഴികളിലൂടെ അവർ തങ്ങളുടെ കാരവനുമായി യാത്ര തുടരുന്നു. പലപ്പോഴും ദുഷ്കരമായ വഴികൾ മൂലം വാഹനത്തിനു പല കേടു പാടുകൾ വരുന്നുണ്ടെകിലും, അതെല്ലാം സാഹിച്ചു തങ്ങളുടെ ലക്ഷ്യത്തിലേക്കു കുതിക്കുകയാണ് അവർ.
ഈ-ബുൾ ജെറ്റ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക് ചെയുക
ലോകത്തിലെ ഏറ്റവും വലിയ അപകടകരമായ റോഡ് യാത്ര കാണുവാൻ ഇവിടെ ക്ലിക് ചെയുക
What's Your Reaction?