ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; ഇഗ സ്വിയാറ്റെക് പുറത്ത്, റൈബാക്കിന ക്വാർട്ടർ ഫൈനലിൽ

പോളണ്ടിന്‍റെ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റെക് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്. കസാഖ്‌സ്താന്‍ താരം എലെന റൈബാക്കിനയാണ് സ്വിയാറ്റെക്കിനെ 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. നിലവിലെ ഫ്രഞ്ച്, യുഎസ് ഓപ്പൺ ജേതാവായ സ്വിയാറ്റെക് ഒന്നര മണിക്കൂർ നീണ്ട മത്സരത്തിനൊടുവിലാണ് തോറ്റത്. ക്വാർട്ടർ ഫൈനലിൽ ലാത്വിയയുടെ ജെലെന ഒസ്റ്റപെൻകോയാണ് 22-ാം സീഡായ റൈബാക്കിനയ്ക്കു എതിരാളി. ഇതാദ്യമായാണ് റൈബാക്കിന ഓസ്ട്രേലിയൻ ഓപ്പണിന്‍റെ ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്. അമേരിക്കയുടെ കൊക്കോ ഗൗഫും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. പ്രീ ക്വര്‍ട്ടര്‍ പോരാട്ടത്തില്‍ ലാത്വിയയുടെ ജെലെന ഒസ്റ്റപെന്‍കോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് 7-5, 6-3 എന്ന സ്കോറിന് ഗൗഫിനെ പരാജയപ്പെടുത്തിയത്.

Jan 23, 2023 - 22:03
Jan 23, 2023 - 22:12
 0

What's Your Reaction?

like

dislike

love

funny

angry

sad

wow