രാഹുല്‍ ഗാന്ധി; വയനാട്ടിലും റായ്ബറേലിയിലും വന്‍ഭൂരിപക്ഷം

Jun 4, 2024 - 19:46
 0
രാഹുല്‍ ഗാന്ധി; വയനാട്ടിലും റായ്ബറേലിയിലും വന്‍ഭൂരിപക്ഷം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയ നേട്ടവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട്ടിലും ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുമാണ് രാഹുല്‍ ഇത്തവണ മത്സരിച്ചത്. വയനാട്ടിലെ ഫലം പുറത്തുവരുമ്പോള്‍ 364422 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ വയനാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തി.

ഉത്തര്‍പ്രദേശ് റായ്ബറേലിയില്‍ 684598 വോട്ടുകള്‍ നേടി രാഹുല്‍ മുന്നിലുണ്ട്. ബിജെപിയുടെ ദിനേശ് പ്രതാപ് സിംഗിനെ 388742 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് രാഹുലിന്റെ തേരോട്ടം. ബിഎസ്പി സ്ഥാനാര്‍ത്ഥി ഠാക്കുര്‍ പ്രസാദ് യാദവാണ് മണ്ഡലത്തില്‍ മൂന്നാമതുള്ളത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള ബിജെപിയ്ക്ക് രാഹുലിന്റെ ഭൂരിപക്ഷം പോലും വോട്ടായി നേടാന്‍ സാധിച്ചിട്ടില്ല.

വയനാട്ടിലും സ്ഥിതി സമാനമാണ്. 647445 വോട്ടുകള്‍ നേടിയ രാഹുലിന് 364422 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ആനി രാജയ്ക്ക് 283023 വോട്ടുകളാണുള്ളത്. വയനാട്ടിലും രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പോലും വോട്ടായി നേടാനായില്ല.

വയനാട്ടില്‍ രാഹുലിനെതിരെ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ 141045 വോട്ടുകളാണ് നേടിയത്. രാഹുല്‍ ഗാന്ധിയ്ക്ക് ആകെ ലഭിച്ച വോട്ടിന്റെ മൂന്നിലൊന്ന് വോട്ടുകള്‍ പോലും നേടാന്‍ സുരേന്ദ്രനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow