തിരിച്ചുവരവ് ഗംഭീരമാക്കി ജോക്കോവിച്ച്; ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ട് വിജയം

Djokovic Makes Great Comeback; First round win in Australian Open

Jan 19, 2023 - 21:00
Jan 19, 2023 - 21:17
 0
തിരിച്ചുവരവ് ഗംഭീരമാക്കി ജോക്കോവിച്ച്; ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ട് വിജയം

കൃത്യം ഒരു വർഷം മുമ്പാണ് നൊവാക് ജോക്കോവിച്ച് മെൽബണിൽ നിന്ന് പുറത്താക്കപ്പെടുന്നത്. കോവിഡ് -19 വാക്സിൻ സ്വീകരിക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ ജോക്കോവിച്ചിനെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇത്തവണ മടങ്ങിയെത്തിയ ജോക്കോവിച്ചിനെ റോഡ് ലേവർ അരീനയിൽ കാണികൾ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. ആദ്യ റൗണ്ട് വിജയത്തോടെ അദ്ദേഹം തന്‍റെ തിരിച്ചുവരവ് ആഘോഷമാക്കി. സ്പെയിനിന്‍റെ റോബർട്ടോ കാർബലസ് ബെയ്നയെ 6-3, 6-4, 6-0 എന്ന സ്കോറിനാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. കടുത്ത ചൂടും പിന്നാലെ കനത്ത മഴയും കാരണം രണ്ടാം ദിവസത്തെ കളി നിർത്തിവയ്ക്കേണ്ടി വന്നു. 4 മണിക്കൂർ 49 മിനിറ്റ് നീണ്ടുനിന്ന അഞ്ച് സെറ്റ് മത്സരത്തിൽ ബ്രിട്ടന്‍റെ ആൻഡി മറെ നേടിയ വിജയം ശ്രദ്ധേയമായി. ഇറ്റലിയുടെ മാറ്റിയോ ബെരെറ്റിനിയെ 6-3, 6-3, 4-6, 6-7, 7-6 എന്ന സ്കോറിനാണ് മറെ പരാജയപ്പെടുത്തിയത്. രണ്ടാം സീഡായ നോർവേയുടെ കാസ്പർ റൂഡും അഞ്ചാം സീഡ് റഷ്യയുടെ ആന്ദ്രേ റുബ്ലെവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ചെക്ക് റിപ്പബ്ലിക്കിന്‍റെ തോമസ് മഷാക്കിനെ 6-3, 7-6, 6-7, 6-3 എന്ന സ്കോറിനാണ് റൂഡ് പരാജയപ്പെടുത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow