കേരളത്തിൽ ഏറ്റവുമധികം വൃക്ക മാറ്റി വെക്കൽ നടത്തിയ ഡോ.ജോർജ് പി.എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി

Mar 3, 2025 - 07:55
Mar 3, 2025 - 08:04
 0
കേരളത്തിൽ ഏറ്റവുമധികം വൃക്ക മാറ്റി വെക്കൽ നടത്തിയ ഡോ.ജോർജ് പി.എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി

കേരളത്തിൽ ഏറ്റവും അധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോ.ജോർജ് പി എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പിജി ഫാം ഹൗസിൽ കഴിഞ്ഞദിവസം  രാത്രി തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ്.

സഹോദരനും മറ്റൊരാൾക്കും ഒപ്പം അദ്ദേഹം കഴിഞ്ഞദിവസം  വൈകിട്ട് വരെ ഫാം ഹൗസിൽ ഉണ്ടായിരുന്നു. പിന്നീട് രാത്രിയോടെ സഹോദരനും കൂടെയുള്ള ആളും മടങ്ങി. പിന്നീട് രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടത്തും. 25000ത്തോളം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ഡോക്ടർ ജോർജ് പി എബ്രഹാം നേതൃത്വം നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow