കുവൈത്തിലെ തീപിടിത്തം: 35 മരണം, മരിച്ചവരിൽ മലയാളികളും

Jun 12, 2024 - 14:45
 0
കുവൈത്തിലെ തീപിടിത്തം: 35 മരണം, മരിച്ചവരിൽ മലയാളികളും

കുവൈത്തില്‍ സ്വകാര്യ തൊഴിൽ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി സൂചന. നിലവിൽ മരണസംഖ്യ 35 ആയി. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. അതേസമയം മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം.

രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിൽ പുലർച്ചെ നാലിനാണ് തീ പടർന്ന് പിടിച്ചത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സകളിലാണ്.

തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചു. ഇങ്ങനെയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പ്രവാസി മലയാളി വ്യവസായിയുടെ കീഴിലുള്ള സ്ഥാപനത്തിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow