20 ൽ 18ഉം നേടി യുഡിഎഫ് , ആലത്തൂരിൽ എൽഡിഎഫ്, തൃശൂരിൽ സുരേഷ്‌ഗോപി

Jun 4, 2024 - 19:03
 0
20 ൽ 18ഉം നേടി യുഡിഎഫ് , ആലത്തൂരിൽ എൽഡിഎഫ്, തൃശൂരിൽ സുരേഷ്‌ഗോപി

 18 മണ്ഡലങ്ങളിൽ യുഡിഎഫ് വിജയമുറപ്പിച്ചു. ബിജെപി 1, എൽഡിഎഫ് 1. 9 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് ലക്ഷം കടന്നു. വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷത്തിന് അടുത്തെത്തിയപ്പോൾ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ സമദാനിയും രണ്ട് ലക്ഷത്തിന് മുകളിലാണ് ലീഡ് നേടി.

കണ്ണൂരിൽ കെ. സുധാകരനും കോഴിക്കോട് എംകെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കൊല്ലത്ത് പ്രേമചന്ദ്രനും ലീഡ് ലക്ഷം കടന്നു. കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടിയാണ് എംകെ രാഘവന്റെ ജയം. ആലത്തൂരിൽ മാത്രമാണ് എൽഡിഎഫിന് അധികാരം പിടിക്കാൻ പറ്റിയത്. ആറ്റിങ്ങലിൽ വി ജോയിയും അടൂർ പ്രകാശും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് അടൂർ പ്രകാശ് ജയിക്കുകയായിരുന്നു.

പൊന്നാനിയില്‍ ഇത്തവണയും ലീഗിന് മിന്നും ജയം നേടാനായി. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഡോ. എം പി അബ്ദുസമദ് സമദാനി ജയിച്ചു. എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എസ് ഹംസയെ പിന്തള്ളിയാണ് മിന്നും ജയം സമദാനി കൈവരിച്ചത്. എക്സിറ്റ് പോളുകളിലും സമദാനി തന്നെ ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. പൊന്നാനിയില്‍ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ പൊന്നാനിയിൽ സമദാനി ലീഡ് നിലനിർത്തിയിരുന്നു. നിലവിൽ മലപ്പുറത്തെ സിറ്റിങ് എംപിയാണ് സമദാനി. പൊന്നാനിലെ സിറ്റിംഗ് എംപിയായിരുന്ന മുഹമ്മദ് ബഷീറും മലപ്പുറത്തെ സിറ്റിങ് എംപി സമദാനിയും സീറ്റ് വച്ച്മാറുകയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിനെ തള്ളിയാണ് തൃശൂരിൽ സുരേഷ്‌ഗോപി ഒന്നാമതെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനാണ് മൂന്നാം സ്ഥാനത്ത്.  

2019 -ല്‍ സിപിഎമ്മിന്റെ ജില്ലയിലെ കരുത്തനായ നേതാക്കളിലൊരാളായ വി. എന്‍ വാസവനെ തോല്‍പിച്ച സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനെ തന്നെയാണ് കോട്ടയത്ത് ഇത്തവണയും എല്‍ഡിഎഫ് രംഗത്ത് ഇറക്കിയത്. എന്നാൽ, യുഡിഎഫ് സ്ഥാനാർത്ഥി കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് ചാഴിക്കാടനെ പിന്തള്ളി ജയിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow