ഐ എസ് ഭീഷണി വക വയ്ക്കാതെ ബിഹാറിൽ നിന്ന് സിറിയയിലേക്ക് തൊഴിൽ തേടി യുവാക്കൾ.
ബിഹാറിലെ ശിവാൻ ജില്ലയിൽ നിന്നാണ്, സിറിയ, ഇറാക്ക് എന്നീ രാജ്യങ്ങളിലേക്ക് ജോലി തേടിയുള്ള യുവാക്കളുടെ പ്രവാഹം. സിവാൻ ജില്ലയിൽ മാത്രം ഏകദേശം രണ്ടുലക്ഷത്തോളം പാസ്സ്പോർട്ടുകൾ പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.
ബിഹാറിലെ ശിവാൻ ജില്ലയിൽ നിന്നാണ്, സിറിയ, ഇറാക്ക് എന്നീ രാജ്യങ്ങളിലേക്ക് ജോലി തേടിയുള്ള യുവാക്കളുടെ പ്രവാഹം. സിവാൻ ജില്ലയിൽ മാത്രം ഏകദേശം രണ്ടുലക്ഷത്തോളം പാസ്സ്പോർട്ടുകൾ പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിൽ 2 ആം തീയതിയാണ് സിറിയയിൽ ഐ എസ്സ് ഭീകരാരാൽ കൊല്ലപ്പെട്ട അഞ്ചു യുവാക്കളുടെ മൃതശരീരം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പട്നയിൽ എത്തിച്ചത്. എന്നാൽ ഇതൊന്നും തൊഴിൽ തേടി വിദേശത്തേയ്ക്ക് പോകുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവൊന്നുമുണ്ടാക്കിയിട്ടില്ല. ഗൾഫ് രാജ്യങ്ങളിലേക്കാണ് കൂടുതൽ ആൾക്കാർ പോകാൻ താല്പര്യപ്പെടുന്നതെങ്കിലും പ്രശ്ന ബാധിതങ്ങളായ ഇറാൻ, ഇറാക്ക്, സിറിയ എന്നിവിടങ്ങളിലേക്കും അവസരം കിട്ടിയാൽ പോകാൻ മടിയില്ല. അൾജീരിയയിലേക്കും നൈജീരിയയിലേക്കും പോകാനും ആളുണ്ട്. നിർമ്മാണ മേഖലയിലെ തൊഴിലാളികളായിട്ടാണ് ഭൂരിപക്ഷം യുവാക്കളും പോകുന്നത്. ഇപ്പോൾ വിദേശ നാണ്യ വിനിമയത്തിൽ 2000 കോടി രൂപയുമായി ബീഹാർ കേരളത്തിന് പിന്നിലായി രണ്ടാമതുണ്ട്. സിവാൻ ജില്ലയിലെ ജനങ്ങളുടെ ജീവിത നിലവാരം ബിഹാറിലെ മറ്റെവിടെത്തേതിനേക്കാളും ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തൊഴിൽ വിസയിൽ പോകുന്നവരും ടൂറിസ്റ്റ് വിസയിൽ പോയി കാലാവധി കഴിഞ്ഞും നിന്ന് ജോലി ചെയ്യുന്നവരും ഉണ്ട്.
What's Your Reaction?