സിനിമയെ കുറിച്ച് നീ എന്നെ പഠിപ്പിക്കണ്ട.., 'കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍' എന്ന് ആക്ഷേപം; പ്രൊമോഷനിടെ പൊട്ടിത്തെറിച്ച് ധ്യാന്‍

Feb 28, 2025 - 10:04
 0
സിനിമയെ കുറിച്ച് നീ എന്നെ പഠിപ്പിക്കണ്ട.., 'കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍' എന്ന് ആക്ഷേപം; പ്രൊമോഷനിടെ പൊട്ടിത്തെറിച്ച് ധ്യാന്‍

പുതിയ ചിത്രമായ ‘ആപ് കൈസേ ഹോ’യുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ചോദ്യം ചോദിച്ച യൂട്യൂബറോട് പൊട്ടിത്തെറിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്ന യൂട്യൂബറുടെ പരാമര്‍ശത്തിന് എതിരെയാണ് ധ്യാന്‍ പ്രതികരിച്ചത്. ആദ്യം സരസമായി പ്രതികരിച്ച ധ്യാന്‍ പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍ എന്നാണ് ധ്യാനിനെ കുറിച്ച് യുട്യൂബില്‍ വരുന്ന കമന്റുകള്‍ എന്നും, സിനിമയെ സീരിയസ് ആയിട്ട് കാണണമെന്നുമായിരുന്നു യൂട്യൂബറുടെ പരാതി. ”ഞാന്‍ സിനിമയെ എങ്ങനെയാണ് കാണേണ്ടതെന്ന് നീ ആണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത്” എന്നായിരുന്നു ധ്യാന്‍ തിരിച്ച് ചോദിച്ചത്. യൂട്യൂബര്‍ സ്വന്തം ജോലിയെ വളരെ സീരിയസ് ആയിട്ടല്ലേ കാണുന്നതെന്നും അതേ സീരിയസ്നെസോടെയാണ് താന്‍ സിനിമയില്‍ അഭിനയിക്കുന്നതെന്നും ധ്യാന്‍ പറഞ്ഞു.

”എന്ത് പ്രൂഫ് ഉണ്ട് നീ പറയുന്നതിന്? ഈ താഴെ യൂട്യൂബില്‍ കമന്റ് ഇടുന്നവര്‍ യാതൊരു തെളിവുമില്ലാതെ പറയുന്നത് കേട്ട് ചോദ്യങ്ങള്‍ ചോദിക്കരുത്. അറിയാത്ത കാര്യങ്ങള്‍ മിണ്ടരുത്. അപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതെയിരിക്കുക. ചോദിക്കുന്നത് നിര്‍ത്തുക. ഞാന്‍ നിനക്ക് ഒരു കാര്യം പറഞ്ഞു തരാം. അത് നീ കേട്ടോ. എന്തുകൊണ്ടാണ് എനിക്ക് ഇത്ര സിനിമ എന്നറിയാമോ? ആള്‍ക്കാരെ വെറുപ്പിക്കാതിരിക്കുക.”

”വെറുപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍ സിനിമ ഉണ്ടാവില്ല. ഇവിടെ വേണ്ടത് സ്‌ക്രിപ്റ്റ് പഠനം ചെയ്യുകയൊന്നുമല്ല. അച്ചടക്കവും മര്യാദയും വേണം. എവിടെ എന്ത് സംസാരിക്കാനാണെങ്കിലും വെറുപ്പിക്കാതിരിക്കുക. നീ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. നിനക്ക് ഞങ്ങളെ ഒരു വിലയും ഇല്ലല്ലോ. ഒരു വാഗ്വാദത്തിന് വന്നതുമല്ലല്ലോ ഇവിടെ.”

”പിന്നെ, ഞാന്‍ ചൂടാവാണോ സീരിയസ് ആവണോ എന്നൊന്നും നീ എനിക്ക് പറഞ്ഞുതരികയും വേണ്ട” എന്ന് ധ്യാന്‍ പറഞ്ഞു. കള്ളപ്പണം ‘വെളുപ്പിക്കല്‍ സ്റ്റാര്‍’ എന്ന പേരിട്ടു വിളിക്കുന്നു എന്ന വാദത്തിനു മറുപടിയായി, ”ആയിക്കോട്ടെ. അതുകൊണ്ട് അവര്‍ക്ക് ഗുണം ഉണ്ടാകുന്നുണ്ടെങ്കില്‍ നല്ലതല്ലേ? എനിക്ക് അതുകൊണ്ട് എന്ത് ഗുണം” എന്നും ധ്യാന്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow