രാജ്യത്ത് പെട്രോൾ-ഡീസൽ വില കുതിക്കുമ്പോള്‍ വമ്പൻ ലാഭക്കുതിപ്പുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി). രാജ്യത്തെ ഏറ്റവും വലിയ എണ്ണവില്പന കന്പനിയാണ് ഐഒസി. മാർച്ചിലവസാനിച്ച ത്രൈമാസം ഐഒസിയുടെ ലാഭത്തിൽ 40 ശതമാനമാണു വർധന.തലേ വർഷം ഇതേ ത്രൈമാസത്തിൽ 3720.62 കോടി രൂപ ആയിരുന്ന അറ്റാദായം ഇത്തവണ 5218.10 കോടി രൂപയായി. നിരീക്ഷകർ കണക്കാക്കിയതിലും ഗണ്യമായി കൂടുതലാണിത്.
ത്രൈമാസ വിറ്റുവരവിൽ 12.12 ശമതാനം മാത്രം വർധന ഉണ്ടായപ്പോഴാണ് അറ്റാദായത്തിൽ 40.25 ശതമാനം വർധന. വിറ്റുവരവ് 1.22 ലക്ഷം കോടിയിൽ നിന്ന് 1.37 ലക്ഷം കോടി രൂപയായി. 2.08 കോടി ടൺ പെട്രോളിയം ഉത്പന്നങ്ങളാണു ജനുവരി-മാർച്ച് ത്രൈമാസത്തിൽ വിറ്റത്.