എംജി സർവ്വകലാശാലയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം, ഉത്തരവ് അടിയന്തരമായി പിൻവലിക്കണം: മന്ത്രി റോജി എം ജോൺ
Media ban at MG University is anti-democratic; the order must be withdrawn immediately: Minister Roji M. John
എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഉത്തരവ് പിൻവലിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും റോജി എം ജോൺ പറഞ്ഞു. ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് ഈ ഉത്തരവെന്നും ജനാധിപത്യവിരുദ്ധ സമീപനമാണ് ഉത്തരവിറക്കിയതിലൂടെ കണ്ടതെന്നും മന്ത്രി പറഞ്ഞു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസിലറാണ് മാധ്യമങ്ങളെ വിലക്കിയത്.
സർവ്വകലാശാലകളിൽ ഏകാധിപത്യ നടപടികൾ അനുവദിക്കില്ല. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. സർവ്വകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. നടപടി ഏകാധിപത്യ പ്രവണതയാണ് വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആര് ശ്രമിച്ചാലും, അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുക തന്നെ ചെയ്യുമെന്നും ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർവ്വകലാശാലാ അധികൃതർ തയ്യാറാകണമെന്നും റോജി എം ജോൺ ആവശ്യപ്പെട്ടു.
What's Your Reaction?