കേരള ബ്ലാസ്റ്റേഴ്സിനെ യുഎഇയിലെ അൽ ഫുർസാൻ ഗ്രൂപ്പ് സ്വന്തമാക്കി

Sep 30, 2026 - 10:58
 0
കേരള ബ്ലാസ്റ്റേഴ്സിനെ യുഎഇയിലെ അൽ ഫുർസാൻ ഗ്രൂപ്പ് സ്വന്തമാക്കി
യുഎഇയിലെ ഷാർജ രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ സ്പോർട്സ് കൺസോർഷ്യം അൽ ഫർസാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതായി ഔദ്യോഗിക പ്രഖ്യാപനം. കൈമാറ്റ നടപടികൾ പൂർണമാകാൻ 8 മാസം കൂടി വേണ്ടിവരും. ഒക്ടോബർ 11നു തന്നെ ബ്ലാസ്റ്റേഴ്സ‌ിന്റെ ആദ്യ മത്സരം നടന്നേക്കും. ഇന്റർ കാശിക്കെതിരായ മത്സരം റാഞ്ചിയിലാവാനാണ് സാധ്യതയെന്നു ബ്ലാസ്‌റ്റേ ഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.
ടീം ക്യാംപ് ഇന്നു ചെന്നൈയിൽ ആരംഭിക്കും. ആഷ്ലി വെസ്റ്റ് വുഡ് പരിശീലി പ്പിക്കുന്ന ടീമിൻ്റെ അന്തിമ പട്ടിക ഈയാഴ്ച്‌ച അവസാനത്തോടെ പ്രഖ്യാപിക്കും. ക്യാപ്റ്റൻ അഡ്രിയൻ ലൂണ ടീമിന്റെ ഭാഗമാണെ ന്നും അഭിക് ചാറ്റർജി പറഞ്ഞു. നിലവിലെ ഉടമകളായ മാഗ്നം ഗ്രൂപ്പിൽ നിന്നു 100 ശതമാനം ഓഹരികളും അൽ ഫർസാൻ ഗ്രൂപ്പ് ഏറ്റെടുക്കും. കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങൾ ആരെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നതിനു പരിമിതികളുണ്ടെന്നു പുതിയ ഓപ്പറേഷൻ പാർട്നർമാരായ ഒഫിയോ സി ഇഒ തമീം അൻവറും സഹസ്ഥാപ കൻ ശരത് കുനിയിലും പറഞ്ഞു. സ്വന്തം സ്റ്റേഡിയം നിർമിക്കുന്നതും വാണിജ്യ സംരംഭങ്ങളും ഉൾപ്പെടെ കായിക അടിസ്ഥാന രംഗത്തു പുതിയ നിക്ഷേപങ്ങൾ ഉണ്ടാകും. ഇതിനായി പ്രൊജക്റ്റ് ബ്ലാസ്‌റ്റേഴ്‌സ്‌' എന്ന പേരിൽ ദീർഘകാല പദ്ധതി യുഇഎയിൽ ഒരുക്കുന്ന ചടങ്ങിൽ പ്രഖ്യാപികമെന്ന് അൽ ഫർസാൻ പ്രതിനിധി ആന്റണി ഡൺസ്‌റ്റൻ പറഞ്ഞു.
ക്ലബ്ബിന്റെ സമഗ്രമായ വികസനത്തിനായി വലിയ പദ്ധതികളാണ് പുതിയ മാനേജ്‌മെന്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പേരിൽ പുതിയൊരു ഫുട്ബോൾ ക്ലബ്ബ് രൂപീകരിക്കാനും പദ്ധതിയുണ്ട്. അതോടൊപ്പം കേരളത്തിൽ താഴെത്തട്ടിലുള്ള ഫുട്ബോൾ സംസ്കാരം വളർത്തുന്നതിനായി ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അക്കാദമികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും പുതിയ നിക്ഷേപകർ ലക്ഷ്യമിടുന്നു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിമ്മഗഡ്ഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സിനായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം. നിഖിൽ ഭരദ്വാജ്, പ്രമുഖ തെലുങ്ക് സിനിമാ താരങ്ങളായ ചിരഞ്ജീവി, അക്കിനേനി നാഗാർജുന എന്നിവരടങ്ങിയ കൺസോർഷ്യമായിരുന്നു ക്ലബ്ബിനെ നയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സീസണുകളിൽ ക്ലബ്ബ് വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് ഉടമസ്ഥാവകാശം കൈമാറാൻ മാഗ്നം ഗ്രൂപ്പ് നിർബന്ധിതമായത്

What's Your Reaction?

like

dislike

love

funny

angry

sad

wow