ഗോളി റൊമേറോക്ക് പരുക്ക് ; ആശങ്കയില്‍ അർജന്‍റീന
ഫുട്ബാള്‍ ലോകകപ്പിന് തയാറെടുക്കുന്ന ലാറ്റിനമേരിക്കൻ ശക്തികളായ അർജന്‍റീനയ്ക്ക് കനത്ത തിരിച്ചടി. ടീമിന്‍റെ ഒന്നാം നമ്പർ ഗോൾ കീപ്പർ സെർജിയോ റൊമേറോ പരുക്കേറ്റ് പുറത്തുപോയതാണ് ലയണൽ മെസിക്കും സംഘത്തിനും തിരിച്ചടി
ഫുട്ബാള്‍ ലോകകപ്പിന് തയാറെടുക്കുന്ന ലാറ്റിനമേരിക്കൻ ശക്തികളായ അർജന്‍റീനയ്ക്ക് കനത്ത തിരിച്ചടി. ടീമിന്‍റെ ഒന്നാം നമ്പർ ഗോൾ കീപ്പർ സെർജിയോ റൊമേറോ പരുക്കേറ്റ് പുറത്തുപോയതാണ് ലയണൽ മെസിക്കും സംഘത്തിനും തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഗോൾകീപ്പറായ റൊമേറോയുടെ കാൽമുട്ടിനേറ്റ പരുക്കാണ് വില്ലനായിരിക്കുന്നത്. അടുത്തകാലത്തായി റൊമേറോയെ പരുക്ക് കാര്യമായി പിടികൂടിയിരുന്നു.
2014 ലോകകപ്പിൽ ജർമനിക്കെതിരേ ഫൈനലിൽ തോറ്റ അർജന്‍റീനയുടെ ഗോൾവലകാത്തത് റൊമേറോയായിരുന്നു. ചൊവ്വാഴ്ചയാണ് 31 വയസുകാരനായ റൊമേറയെ കൂടി ഉൾപ്പടുത്തി അർജന്‍റീനിയൻ പരിശീലകൻ ജോർജി സാംപോളി 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പിന്നാലെയാണ് പരിക്ക് വാർത്ത് പുറത്തുവന്നത്. റൊമേറോയുടെ കാൽമുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
റൊമേറോയ്ക്ക് പകരക്കാരനായി നഹുവേൽ ഗുസ്മാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?