നയം വ്യക്തമാക്കി സുപ്രീം കോടതി; ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്‌താൽ സംവരണ ആനുകൂല്യം ലഭിക്കില്ല

Oct 15, 2026 - 15:16
 0
നയം വ്യക്തമാക്കി സുപ്രീം കോടതി; ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്‌താൽ സംവരണ ആനുകൂല്യം ലഭിക്കില്ല

ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് മതം മാറിയെന്ന കാരണത്തിൽ മാത്രം പിന്നോക്ക വിഭാഗക്കാർക്കുള്ള സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സർക്കാരും സ്വകാര്യ വ്യക്തിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മുൻപ് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി പൂർണ്ണമായും ശരിവെച്ചു.

മതപരിവർത്തനം നടത്തുന്നതിലൂടെ ഒരു വ്യക്തിയുടെ മുൻകാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ സ്വഭാവികമായി പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായ അടിസ്ഥാനമില്ലാതെ, കേവലം മതം മാറ്റത്തിന്റെ മാത്രം പേരിൽ ഒരു വിഭാഗത്തിന് സംവരണം നൽകുന്നത് സമൂഹത്തിൽ ഭിന്നതയ്ക്ക് കാരണമാകുമെന്നും കോടതി വ്യക്തമാക്കി. 2015-ൽ ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മാറുകയും 2016-ൽ ഗസറ്റ് വിജ്ഞാപനം വഴി സമീർ അഹമ്മദ് എന്ന് പേര് മാറ്റുകയും ചെയ്ത വ്യക്തിക്ക് തമിഴ്‌നാട് സർക്കാർ സംവരണ ആനുകൂല്യം നൽകിയ ഉത്തരവ് ചോദ്യം ചെയ്തുള്ളതായിരുന്നു ഹർജി. ഇതിൽ മദ്രാസ് ഹൈക്കോടതി ഹർജിക്കാരുടെ വാദം ശരിവെച്ചതോടെയാണ് തമിഴ്‌നാട് സർക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും സുപ്രീം കോടതിയെ സമീപിച്ചത്. പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ മാറ്റം വരുത്താനോ പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്താനോ സർക്കാർ നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തിലൂടെ അത് നടപ്പിലാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

What's Your Reaction?

like

dislike

love

funny

angry

sad

wow