ടെലികോം മേഖലയില്‍ ജിയോയെ മറികടക്കാന്‍ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുമായി രംഗത്ത് . 558 രൂപയ്ക്ക് 246 ജിബി ഡാറ്റ; പ്രതിദിനം മൂന്ന് ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 558 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ് ഓഫറുമായി ഭാരതി എയര്‍ടെല്‍. 82 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. ഓഫര്‍ കാലാവധിയില്‍ ആകെ 246 ജിബി ഡാറ്റ ഉപയോക്താവിന് ലഭിക്കും. എയര്‍ടെലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഈ ഓഫര്‍ റീച്ചാര്‍ജ് ചെയ്യാവുന്നതാണ്.
റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഓഫറുകളോടാണ് എയര്‍ടെലിന്റെ പുതിയ ഓഫര്‍ മത്സരിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, നൂറ് എസ്എംഎസ്, എന്നിവയൂം പ്ലാനില്‍ ഉണ്ടാവും. 4ജി, 3ജി ഡാറ്റയാണ് ഈ ഓഫറില്‍ ഉപയോഗിക്കാന്‍ സാധിക്കുക.
82 ദിവസത്തെ വാലിഡിറ്റിയില്‍ 499 രൂപയുടെ മറ്റൊരു പ്ലാനും എയര്‍ടെല്‍ നല്‍കുന്നുണ്ട്. പ്രതിദിനം രണ്ട് ജിബി ഡേറ്റയാണ് ഇതില്‍ ലഭിക്കുക. അതേസമയം ഇതേ വാലിഡിറ്റിയിലുള്ള 448 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും.