ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ കാലടി സർവകലാശാല വിദ്യാർഥികൾ സുപ്രീംകോടതിയിൽ

Nov 4, 2026 - 12:30
 0
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ കാലടി സർവകലാശാല വിദ്യാർഥികൾ സുപ്രീംകോടതിയിൽ
സെമസ്റ്റർ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയതിനെ തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷനിലുള്ള 16 വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചു. നവംബർ 3 രാത്രി 11.35-ഓടെയാണ് വിദ്യാർഥികൾ ഹർജി സമർപ്പിച്ചത്. കേസിൽ അടിയന്തര ഹിയറിങ് ആവശ്യപ്പെട്ട് അഭിഭാഷകർ നവംബർ നാല് ബുധനാഴ്ച സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകും.
ഹർജി നൽകിയ 16 വിദ്യാർഥികളിൽ 10 പേരുടെ സെമസ്റ്റർ പരീക്ഷ നവംബർ 4 ന് ആരംഭിക്കാനിരിക്കെയാണ് നീക്കം. സുപ്രീം കോടതിയിൽ നിന്ന് അടിയന്തര ഉത്തരവോ സ്റ്റേയോ ഉണ്ടായില്ലെങ്കിൽ വിദ്യാർഥികൾക്ക് ഒരു അധ്യയനവർഷം പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.
നേരത്തെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സർവകലാശാല നൽകിയ അപ്പീലിനെ തുടർന്ന് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് അഅഭിഭാഷകനായ സുഭാഷ് ചന്ദ്രൻ മുഖേന സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow