Smriti Irani invite Rahul Gandhi for debate: യുപിഎയുടെയും എൻഡിഎയുടെയും 10 വർഷത്തെ ഭരണം ചർച്ച ചെയ്യാം; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെയും (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെയും (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) 10 വർഷത്തെ ഭരണത്തെ താരതമ്യം ചെയ്യുന്ന ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി തിങ്കളാഴ്ച വെല്ലുവിളിച്ചു. രാഹുൽ ഗാന്ധിക്ക് സ്ഥലം തിരഞ്ഞെടുക്കാമെന്നും അവർ പറഞ്ഞു.
നാഗ്പൂരിൽ നടന്ന 'നമോ യുവ മഹാസമ്മേളനം' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
"എൻ്റെ ശബ്ദം രാഹുൽ ഗാന്ധിയിലേക്ക് എത്തുകയാണെങ്കിൽ, അദ്ദേഹം തുറന്ന ചെവിയോടെ കേൾക്കണം, 10 വർഷത്തെ ഭരണത്തെക്കുറിച്ച് ചർച്ച നടക്കട്ടെ. സ്ഥലം നിങ്ങൾ തിരെഞ്ഞെടുത്തുകൊള്ളു, ബിജെപിയെ പ്രതിനിധീകരിക്കാൻ ഞങ്ങൾ ഒരു പ്രവർത്തകനെ തിരഞ്ഞെടുക്കും"
ഒരു യുവമോർച്ച പ്രവർത്തകൻ തൻ്റെ മുന്നിൽ നിന്ന് സംസാരിക്കാൻ തുടങ്ങിയാൽ രാഹുൽ ഗാന്ധിക്ക് സംസാരിക്കാനുള്ള ശക്തി നഷ്ടപ്പെടുമെന്ന് അവർ അവകാശപ്പെട്ടു.
യുവമോർച്ചയുടെ ഒരു സാധാരണ പ്രവർത്തകൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ സംസാരിക്കാൻ തുടങ്ങിയാലും അദ്ദേഹത്തിന് സംസാരിക്കാനുള്ള ശക്തി നഷ്ടപ്പെടുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു-അവർ പറഞ്ഞു.
പാവപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ട്, വീടുകളിൽ കക്കൂസ്, 80 കോടി പൗരന്മാർക്ക് സൗജന്യ റേഷൻ, സ്ത്രീകൾക്ക് 33 ശതമാനം സംവരണം തുടങ്ങിയ ക്ഷേമ നടപടികൾ സ്വീകരിച്ചതിന് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ അവർ പ്രശംസിച്ചു.
ഏത് യുവമോർച്ച പ്രവർത്തകനും രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താൻ കഴിയുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
What's Your Reaction?