മോദിയുടെ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ സാധിക്കില്ലെന്ന് സോളിസിറ്റർ ജനറൽ
മൂന്നാം കക്ഷിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ സാധിക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇത് സ്വകാര്യ വിവരങ്ങളാണെന്നും തുഷാർ മേത്ത വ്യക്തമാക്കി. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളാണ് വിവരങ്ങൾ തേടി ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. ഇതിനെതിരെയാണ് ഗുജറാത്ത് സർവകലാശാല കോടതിയെ സമീപിച്ചത്. പ്രധാനമന്ത്രി മോദി നേടിയ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന് നൽകാൻ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് 2016 ജൂലൈയിൽ […]
മൂന്നാം കക്ഷിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ സാധിക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇത് സ്വകാര്യ വിവരങ്ങളാണെന്നും തുഷാർ മേത്ത വ്യക്തമാക്കി. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളാണ് വിവരങ്ങൾ തേടി ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. ഇതിനെതിരെയാണ് ഗുജറാത്ത് സർവകലാശാല കോടതിയെ സമീപിച്ചത്.
പ്രധാനമന്ത്രി മോദി നേടിയ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന് നൽകാൻ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് 2016 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം പൂർത്തിയായി. ഇരുഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷം ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ഹർജിയിൽ വിധി പറയുന്നത് മാറ്റിവെച്ചു. മുതിർന്ന അഭിഭാഷകൻ പേഴ്‌സി കവീനയാണ് കെജ്‌രിവാളിന് വേണ്ടി വാദിക്കാൻ ഹാജരായത്.
What's Your Reaction?