അഞ്ച് വർഷത്തിനിടെ ആഭ്യന്തര വിമാനസർവീസുകളിൽ 2,613 സാങ്കേതിക തകരാറുകൾ
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഭ്യന്തര വിമാനസർവീസുകളിൽ 2,613 സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്രമന്ത്രി വി.കെ. സിംഗ്. വ്യാഴാഴ്ച ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ സംഭവങ്ങൾ അവയുടെ തീവ്രതയെ അടിസ്ഥാനമാക്കി ഡിജിസിഎയുടെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട എയർലൈനുകളോ അല്ലെങ്കിൽ 2017 ലെ എയർക്രാഫ്റ്റ് റൂൾ 13(1) പ്രകാരം ഡിജിസിഎയോ അന്വേഷിക്കുന്നുണ്ടെന്നും വി.കെ. സിംഗ് സഭയെ അറിയിച്ചു. ഈ കാലയളവിൽ ഇൻഡിഗോ 885 തകരാറുൾ റിപ്പോർട്ട് ചെയ്തു, സ്പൈസ് ജെറ്റ് (691), വിസ്താര (444), എയർ ഇന്ത്യ […]
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഭ്യന്തര വിമാനസർവീസുകളിൽ 2,613 സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്രമന്ത്രി വി.കെ. സിംഗ്. വ്യാഴാഴ്ച ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ സംഭവങ്ങൾ അവയുടെ തീവ്രതയെ അടിസ്ഥാനമാക്കി ഡിജിസിഎയുടെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട എയർലൈനുകളോ അല്ലെങ്കിൽ 2017 ലെ എയർക്രാഫ്റ്റ് റൂൾ 13(1) പ്രകാരം ഡിജിസിഎയോ അന്വേഷിക്കുന്നുണ്ടെന്നും വി.കെ. സിംഗ് സഭയെ അറിയിച്ചു.
ഈ കാലയളവിൽ ഇൻഡിഗോ 885 തകരാറുൾ റിപ്പോർട്ട് ചെയ്തു, സ്പൈസ് ജെറ്റ് (691), വിസ്താര (444), എയർ ഇന്ത്യ (399), എയർ ഏഷ്യ (ഇന്ത്യ) ലിമിറ്റഡ് (79), ഗോ എയർ (54), ട്രൂജെറ്റ് (30), അലയൻസ് എയർ (13) , ബ്ലൂ ഡാർട്ട് ഏവിയേഷൻ (7), ആകാശ എയർ (6), ഫ്ലൈ ബിഗ് (5) എന്നീ കന്പനികളുമാണ് തകരാറുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഴയ വിമാനങ്ങൾ ഉപയോഗിച്ചതാണോ സാങ്കേതിക തകരാർ ഉണ്ടാകാനുള്ള പ്രധാന കാരണം എന്ന ചോദ്യത്തിനു മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
What's Your Reaction?