കാശ്മീരിൽ ടിക്ടോക് താരത്തെ ഭീകരർ വെടിവെച്ചുകൊന്നു; ആക്രമണത്തിന് പിന്നിൽ ലഷ്കർ തൊയ്ബയെന്ന് പൊലീസ്

ജമ്മു കാശ്മീരിൽ (Jammu and Kashmir) ടിക്ടോക് താരത്തെ ഭീകരർ വെടിവെച്ചുകൊന്നു (TikToker Shot Dead). കാശ്മീരിലെ ബുദ്ഗാമിലാണ് (Budgam) പ്രശസ്‌ത ടെലിവിഷൻ നടിയും ടിക് ടോക് താരവുമായ അമ്രീൻ ഭട്ട് (35) ആണ് ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

May 27, 2022 - 02:50
 0
കാശ്മീരിൽ ടിക്ടോക് താരത്തെ ഭീകരർ വെടിവെച്ചുകൊന്നു; ആക്രമണത്തിന് പിന്നിൽ ലഷ്കർ തൊയ്ബയെന്ന് പൊലീസ്

ജമ്മു കാശ്മീരിൽ (Jammu and Kashmir) ടിക്ടോക് താരത്തെ ഭീകരർ വെടിവെച്ചുകൊന്നു (TikToker Shot Dead). കാശ്മീരിലെ ബുദ്ഗാമിലാണ് (Budgam) പ്രശസ്‌ത ടെലിവിഷൻ നടിയും ടിക് ടോക് താരവുമായ അമ്രീൻ ഭട്ട് (35) ആണ് ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 7.55 ന് വീടിന് മുന്നിൽ വെച്ചാണ് അമ്രീന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇവരുടെ 10 വയസ്സുകാരനായ അനന്തരവൻ ഫർഹാൻ സുബൈറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബൈറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയാൻ കഴിഞ്ഞത്.

24 മണിക്കൂറിനിടെയുള്ള കാശ്‍മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ആക്രമണത്തിന് പിന്നിൽ ലഷ്കർ ഭീകരരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് ആളുകൾക്ക് പ്രവേശനം നിയന്ത്രിച്ച പൊലീസ് കുറ്റവാളികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രസക്തമായ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് പരമാവധി ശ്രമിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തെ ശക്തമായി അപലപിച്ച് കൊണ്ട് മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. 'നിഷ്കളങ്കരായ സ്ത്രീകളെയും കുട്ടികളെയും ഇത്തരത്തിൽ ആക്രമിക്കുന്നവരുടെ നടപടികളെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല.' - ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.

ചൊവ്വാഴ്ച സൗരയിൽ മകളെ ട്യൂഷന് വിടാൻ പോയ പോയ പൊലീസുകാരൻ സൈഫുള്ള ഖ്വാദ്രി ഭീകരരുടെ വെടിയേറ്റ് വീരചരമം പ്രാപിച്ചതിന് പിന്നാലെയാണ് സമാനമായ രീതിയിൽ അമ്രീൻ ഭട്ടും കൊല ചെയ്യപ്പെട്ടത്. ഖ്വാദ്രിയുടെ 9 വയസ്സുള്ള മകളുടെ വലത് കൈക്ക്. കുട്ടി സുഖം പ്രാപിച്ചുവരുന്നു. അൻജാർ മേഖലയിലുള്ള വസതിയിൽ നിന്നിറങ്ങുമ്പോഴായിരുന്നു ഖ്വാദ്രിക്കും മകൾക്കും നേരേ ഭീകരർ വെടിയുതിർത്തത്.

പൊലീസുകാരന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്‌കറെ തൊയ്ബയുടെ രണ്ട് പ്രവർത്തകരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow