ടെക്സസിൽ ചൈനീസ് പൗരന്മാർക്കു ഭൂമി വാങ്ങുന്നതിനു നിരോധനം വന്നേക്കും
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ചൈനീസ് പൗരന്മാർക്കു ഭൂമി വാങ്ങുന്നതിനു നിരോധനം വന്നേക്കും. ദേശീയസുരക്ഷ കണക്കിലെടുത്ത് ഇതിനുവേണ്ട നിയമം പാസാക്കുന്നതിനെക്കുറിച്ചുള്ള ആലോചന സജീവമാണ്. റഷ്യ, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യക്കാരെ നിയമത്തിൽ ഉൾപ്പെടുത്തുമെങ്കിലും പ്രധാനമായി ലക്ഷ്യമിടുന്നതു ചൈനക്കാരെയാണ്. സംസ്ഥാന സെനറ്റിലെ റിപ്പബ്ലിക്കൻ പ്രതിനിധി ലൂയിസ് കോൾകോസ്റ്റ് കഴിഞ്ഞ നവംബറിൽ കരടുനിയമം തയാറാക്കിയിരുന്നു. സെനറ്റിൽ നിയമം പാസാക്കപ്പെട്ടാൽ ഒപ്പിടുമെന്നു ഗവർണർ ഗ്രെഗ് ആബറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഫ്ലോറിഡ, അർക്കൻസാസ്, സൗത്ത് ഡെക്കോട്ട തുടങ്ങി പത്തിലധികം സംസ്ഥാനങ്ങൾ ചൈനാക്കാർ ഭൂമി സ്വന്തമാക്കുന്നത് […]
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ചൈനീസ് പൗരന്മാർക്കു ഭൂമി വാങ്ങുന്നതിനു നിരോധനം വന്നേക്കും. ദേശീയസുരക്ഷ കണക്കിലെടുത്ത് ഇതിനുവേണ്ട നിയമം പാസാക്കുന്നതിനെക്കുറിച്ചുള്ള ആലോചന സജീവമാണ്. റഷ്യ, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യക്കാരെ നിയമത്തിൽ ഉൾപ്പെടുത്തുമെങ്കിലും പ്രധാനമായി ലക്ഷ്യമിടുന്നതു ചൈനക്കാരെയാണ്.
സംസ്ഥാന സെനറ്റിലെ റിപ്പബ്ലിക്കൻ പ്രതിനിധി ലൂയിസ് കോൾകോസ്റ്റ് കഴിഞ്ഞ നവംബറിൽ കരടുനിയമം തയാറാക്കിയിരുന്നു. സെനറ്റിൽ നിയമം പാസാക്കപ്പെട്ടാൽ ഒപ്പിടുമെന്നു ഗവർണർ ഗ്രെഗ് ആബറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഫ്ലോറിഡ, അർക്കൻസാസ്, സൗത്ത് ഡെക്കോട്ട തുടങ്ങി പത്തിലധികം സംസ്ഥാനങ്ങൾ ചൈനാക്കാർ ഭൂമി സ്വന്തമാക്കുന്നത് തടയാനുള്ള നീക്കത്തിലാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ജനസംഖ്യയിൽ രണ്ടാമതുള്ള ടെക്സസ് സംസ്ഥാനമാണ് കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടു നീക്കുന്നത്.
What's Your Reaction?