ഒറ്റ വോട്ടിന്റെ ബലത്തില്‍ കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു
കോട്ടയം നഗര സഭാ(Kottayam Municipality) ഭരണം വീണ്ടും യു ഡി എഫിന്.(UDF) 21 ന് എതിരെ 22 വോട്ടുകള്‍ക്കാണ് യു ഡി എഫ് ഭരണം നേടിയത്.
കോട്ടയം നഗര സഭാ(Kottayam Municipality) ഭരണം വീണ്ടും യു ഡി എഫിന്.(UDF) 21 ന് എതിരെ 22 വോട്ടുകള്‍ക്കാണ് യു ഡി എഫ് ഭരണം നേടിയത്.
യുഡി എഫിലെ ബിന്‍സി സെബാസ്റ്റ്യനാണ് നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തത്. എല്‍ഡിഎഫിലെ ഒരു അംഗം ആരോഗ്യ കാരണങ്ങളാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
നഗരസഭയില്‍ യു ഡി എഫിന് 22 എല്‍ഡിഎഫിന് 22 ബിജെപി 8 എന്നിങ്ങനെയാണ് കക്ഷിനില. നേരത്തെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയായിരുന്നു യുഡിഎഫിന് ഭരണം നഷ്ടമായത്.
What's Your Reaction?