ആറരലക്ഷം യാത്രക്കാർ; 2025–26ല്‍ കമ്മീഷന്‍ ചെയ്യും; സില്‍വര്‍ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ വെബ്സൈറ്റിന് പുറമെ നിയമസഭയുടെ വെബ്സൈറ്റിലും ഡിപിആര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്പൂര്‍ണ പദ്ധതിരേഖ പുറത്തുവിടാത്തതിനെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ അവകാശലംഘന നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ്

Jan 15, 2022 - 19:21
 0
ആറരലക്ഷം യാത്രക്കാർ; 2025–26ല്‍ കമ്മീഷന്‍ ചെയ്യും; സില്‍വര്‍ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു

രഹസ്യരേഖയെന്നു സർക്കാരും കെ റെയിലും സംസ്ഥാന വിവരാവകാശ കമ്മിഷനും ആവർത്തിച്ചിരുന്ന സിൽവർ ലൈൻ ഡിപിആർ നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച് ഒക്ടോബറിൽ അൻവർ സാദത്ത് എംഎൽഎ ചോദ്യം ഉന്നയിച്ചിരുന്നു. ഡിപിആറിന്റെ പകർപ്പ് ഉത്തരത്തിനൊപ്പം നൽകുന്നുവെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതല്ലാതെ ഡിപിആർ നൽകിയില്ല. അവകാശലംഘനത്തിനു കഴിഞ്ഞ ദിവസം സാദത്ത് നോട്ടിസ് നൽകിയതിനു പിന്നാലെയാണ് ഉത്തരത്തിന്റെ അനുബന്ധമായി ഡിപിആർ ഇന്നു നിയമസഭാ രേഖകളിൽ പ്രത്യക്ഷപ്പെട്ടത്

What's Your Reaction?

like

dislike

love

funny

angry

sad

wow