പഞ്ചാബിന് പിന്നാലെ രാജസ്ഥാനും ഇന്ധന നികുതി കുറച്ചു; പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറയും

കോണ്‍ഗ്രസ് (Congress) ഭരിക്കുന്ന പഞ്ചാബിന് (Punjab) പിന്നാലെ രാജസ്ഥാനും (Rajasthan) ഇന്ധന നികുതിയിൽ കുറവുവരുത്തി. പെട്രോളിനും ഡീസലിനും (Petrol Diesel) രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതി (VAT) ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിൽ നികുതി കുറച്ചതോടെ പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും ലിറ്ററിന് കുറയും. പുതിയ വില ചൊവ്വാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. നികുതി കുറച്ചതോടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ പ്രതിവർഷം 3500 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

Nov 17, 2021 - 13:43
 0

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് നേരത്തെ പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചിരുന്നു. ഇതുവരെ ഇന്ധനത്തിന് മേലുള്ള വാറ്റ് നികുതി കുറച്ചത് 27 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്. രാജ്യത്ത് പെട്രോളിന് ഏറ്റവും അധികം വില കുറഞ്ഞത് പഞ്ചാബിലാണ്. ഡീസലിന് ഏറ്റവും വില കുറഞ്ഞത് കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലും.

പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്ര സർക്കാർ എക്സൈസ് നികുതിയിൽ കുറവുവരുത്തിയത്. സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ആദ്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കാൻ തയാറായത്. ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 27 ഇടങ്ങളിലാണ് വാറ്റ് നികുതി കുറച്ചത്. ഇതോടെ പെട്രോളിന് 16.02 രൂപവരെയും ഡീസലിന് 19.61 രൂപ വരെയുമാണ് കുറഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow