നോട്ടീസുമായെത്തിയ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത അച്ഛനും മകനും അറസ്റ്റില്‍

കോടതി ഉത്തരവ് നല്‍കാനെത്തിയ കുടുംബകോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ അച്ഛനും മകനും പിടിയില്‍. പൂഞ്ഞാര്‍ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ് (60), മകന്‍ നിഹാല്‍ (24) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.

Dec 4, 2021 - 17:34
 0

പാലാ കുടുംബക്കോടതി പ്രോസസ് സര്‍വര്‍ പ്രവിത്താനം ചീങ്കല്ലേല്‍ കെ.വി.റിന്‍സിയെയാണ് ജെയിംസും മകന്‍ നിഹാലും ചേര്‍ന്ന് കൈയേറ്റം ചെയ്തത്. കല്ലുകൊണ്ട് ആക്രമിച്ചെന്നും തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും റിന്‍സി പോലീസില്‍ മൊഴി നല്‍കിയിരുന്നു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും വനിതയെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയുടെയും തലയോലപ്പറമ്പ് സ്വദേശിയായ യുവാവിന്റെയും വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് സംഭവം. ഇരുവരുടെയും വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് പാലാ കുടുംബ കോടതിയില്‍ കേസ് നടക്കുകയാണ്. ഇവരുടെ കുട്ടിയെ ഭര്‍ത്താവിനെ കാണിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മൂന്ന് തവണ യുവതിയുടെ കുടുംബം കൈപ്പറ്റിയിരുന്നില്ല.

ഇതേതുടര്‍ന്നാണ് ഗുമസ്ത ഈ ഉത്തരവുമായി യുവാവിനൊപ്പം യുവതിയുടെ വീട്ടിലെത്തിയത്. എന്നാല്‍ ഇവരെ വീട്ടിലേക്ക് കടക്കാന്‍ അനുവദിക്കാതെ യുവതിയുടെ പിതാവും സഹോദരനും ചേര്‍ന്ന് തടയുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow