ഇന്ത്യൻ നാവികസേനാ ദിനം: ഐഎൻഎസ് വിക്രമാദിത്യ മുതൽ വിക്രാന്ത് വരെ; ഇന്ത്യൻ നേവിയുടെ പടക്കപ്പലുകൾ

1971ലെ ഇന്ത്യ-പാകിസ്ഥാൻ (Indo-Pakistan) യുദ്ധസമയത്ത് ഇന്ത്യൻ നാവികസേന (Indian Navy) നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിന്റെ (Operation Trident) സ്മരണയ്ക്കായാണ് എല്ലാ വർഷവും ഡിസംബർ 4ന് ഇന്ത്യൻ നാവികസേന ദിനമായി (Indian Navy Day ) ആഘോഷിക്കുന്നത്.

Dec 4, 2021 - 17:36
 0

1971ലെ ഇന്ത്യ-പാകിസ്ഥാൻ (Indo-Pakistan) യുദ്ധസമയത്ത് ഇന്ത്യൻ നാവികസേന (Indian Navy) നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിന്റെ (Operation Trident) സ്മരണയ്ക്കായാണ് എല്ലാ വർഷവും ഡിസംബർ 4ന് ഇന്ത്യൻ നാവികസേന ദിനമായി (Indian Navy Day ) ആഘോഷിക്കുന്നത്. രാജ്യത്തിന്റെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്ന ഇന്ത്യൻ നാവികസേനയുടെ ധീരമായ പരിശ്രമങ്ങളെയും പങ്കിനെയും തിരിച്ചറിയുന്നതിനും വിലമതിക്കുന്നതിനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിവസം ഇന്ത്യൻ നാവിക സേനയ്ക്ക് സമർപ്പിച്ചിരിക്കുന്നതിനാൽ, ഇന്ത്യൻ നാവികസേനയുടെ ചില പ്രധാന പടക്കപ്പലുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഐഎൻഎസ് വിക്രമാദിത്യ

മിഗ് 29 കെ/സീ ഹാരിയർ, കാമോവ് 31, കാമോവ് 28, സീ കിംഗ്, എഎൽഎച്ച്-ധ്രുവ്, ചേതക് ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടെ 30ലധികം വിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. 2013ലാണ് വിക്രമാദിത്യ കമ്മീഷൻ ചെയ്തത്.

ഐഎൻഎസ് വിക്രാന്ത്

ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ 1 എന്നും ഐഎൻഎസ് വിക്രാന്ത് അറിയപ്പെടുന്നു. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലാണിത്. "ധൈര്യം" അല്ലെങ്കിൽ "ധീരൻ" എന്നർത്ഥം വരുന്ന സംസ്‌കൃത പദമായ വിക്രാന്തയിൽ നിന്നാണ് വിക്രാന്ത് എന്ന പേര് കപ്പലിന് നൽകിയത്. ഈ വിമാനവാഹിനിക്കപ്പലിന്റെ ബേസിൻ പരീക്ഷണങ്ങൾ 2020 ഡിസംബറിൽ പൂർത്തിയായി, 2021 അവസാനത്തോടെ കപ്പലിന്റെ കടലിലെ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഐഎൻഎസ് ചക്ര

ന്യൂക്ലിയർ പവർ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളായ ഇവ റഷ്യയിൽ നിന്ന് പാട്ടത്തിനെടുത്തതാണ്. റഷ്യയിൽ നിന്ന് ഇന്ത്യ പാട്ടത്തിനെടുത്ത രണ്ടാമത്തെ ആണവ അന്തർവാഹിനിയാണിത്.

ഐഎൻഎസ് അരിഹന്ത്

ഐഎൻഎസ് അരിഹന്ത് ഇന്ത്യയുടെ അരിഹന്ത് ക്ലാസിലെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളിലെ പ്രധാന കപ്പലാണ്. 2009ൽ വിശാഖപട്ടണത്തെ ഇന്ത്യൻ നാവികസേനയുടെ ഡോക്ക്‌യാർഡിലാണ് ഇത് ആദ്യമായി ഇറക്കിയത്.

ഐഎൻഎസ് ഡൽഹി

ഇന്ത്യൻ നാവികസേനയുടെ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളുടെ വിഭാഗത്തിലെ പ്രധാന കപ്പലാണ് ഐഎൻഎസ് ഡൽഹി. ഇത് ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത കപ്പലാണ്. 1997ൽ കമ്മീഷൻ ചെയ്ത ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണിത്.

ഐഎൻഎസ് മൈസൂർ

1957ൽ ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്ത ഫിജി-ക്ലാസ് ക്രൂയിസറാണ് ഐഎൻഎസ് മൈസൂർ. വെസ്റ്റേൺ ഫ്ലീറ്റ് ഓപ്പറേഷനുകളിലെ മികച്ച സംഭാവനകൾക്ക് പേരുകേട്ട കപ്പലാണിത്. മൈസൂർ എന്ന വാക്കിന്റെ അർത്ഥം ‘എപ്പോഴും ഭയമില്ലാത്തത്’ എന്നാണ്.

ഐഎൻഎസ് റാണ

ഐഎൻഎസ് റാണ രാജ്പുത് ക്ലാസ് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളിൽ ഒന്നാണ്. ഇത് കാഷിൻ-II ക്ലാസ് എന്നും അറിയപ്പെടുന്നു. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനങ്ങൾ വിന്യസിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ആദ്യ കപ്പലുകളാണിത്. ‘റാണ’ എന്ന വാക്കിന്റെ അർത്ഥം ‘പോരാട്ടത്തിന് തയ്യാറാണ്’ എന്നാണ്. 1982 ലാണ് ഇത് കമ്മീഷൻ ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow