മകളുടെ സുഹൃത്തിന് രണ്ട് ലക്ഷത്തിന്റെ ക്വട്ടേഷന്‍; തിരുവനന്തപുരത്ത് പിതാവും ഗുണ്ടകളും അറസ്റ്റില്‍

Aug 31, 2024 - 22:00
 0
മകളുടെ സുഹൃത്തിന് രണ്ട് ലക്ഷത്തിന്റെ ക്വട്ടേഷന്‍; തിരുവനന്തപുരത്ത് പിതാവും ഗുണ്ടകളും അറസ്റ്റില്‍

തിരുവനന്തപുരത്ത് മകളുടെ സുഹൃത്തിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ പിതാവ് അറസ്റ്റില്‍. യുവാവിനെ ആക്രമിക്കാന്‍ രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നല്‍കിയത്. സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ നെടുമങ്ങാട് സ്വദേശിയായ സന്തോഷ് കുമാറും ക്വട്ടേഷന്‍ ഏറ്റെടുത്ത രണ്ട് ഗുണ്ടകളും മണ്ണന്തല പൊലീസിന്റെ പിടിയിലായി

മെഡിക്കല്‍ കോളേജ് സ്വദേശി സ്വര്‍ണ്ണപ്പല്ലന്‍ മനു, സൂരജ് എന്നീ ഗുണ്ടകളാണ് പിടിയിലായത്. യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാട് ചെയ്ത സന്തോഷ് കുമാറിന്റെ ബന്ധു ഒളിവിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ സന്തോഷിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം സുഹൃത്താണെന്ന വിശ്വാസത്തിലാണ് സന്തോഷ് ക്വട്ടേഷന്‍ നല്‍കിയത്.

രണ്ട് തവണയാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ ആക്രമിച്ചത്. രണ്ട് തവണ വധശ്രമം ഉണ്ടായതിന് പിന്നാലെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മകളുടെ ആത്മഹത്യയിലുള്ള പ്രതികാരമാണ് യുവാവിന് നല്‍കിയ ക്വട്ടേഷനെന്ന് സന്തോഷ് കുമാര്‍ പൊലീസിന് മൊഴി നല്‍കി.

.

What's Your Reaction?

like

dislike

love

funny

angry

sad

wow