പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം

Sep 14, 2026 - 12:20
 0
പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെയുള്ള സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീം പങ്കെടുത്തില്ല.
2025ലെ ഏഷ്യാ കപ്പ് ഫൈനലിലും സമാനമായ സംഭവമാണ് അരങ്ങേറിയത്. അന്ന് നഖ്‌വി ട്രോഫിയുമായി ദുബായിലെ ACC ഓഫീസിലേക്ക് മടങ്ങിയിരുന്നു. ട്രോഫി ഇപ്പോഴും അവിടെയാണെന്നാണ് റിപ്പോർട്ടുകൾ.
ഏഷ്യാകപ്പ് ഫൈനൽ മത്സരത്തിന് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ശ്രീലങ്കയെ 72 റൺസിന് തോൽപ്പിച്ച് കിരീടം സ്വന്തമാക്കി. മത്സരശേഷം പതിവുപോലെ താരങ്ങൾ ആഘോഷിക്കുകയും ബ്രോഡ്കാസ്റ്ററിന് അഭിമുഖങ്ങൾ നൽകുകയും ചെയ്തു. സാധാരണയായി 15 മുതൽ 20 മിനിറ്റിനുള്ളിൽ സമ്മാനദാന ചടങ്ങ് നടക്കാറുണ്ടെങ്കിലും ഇത്തവണ അത് ഒരു മണിക്കൂറിലേറെ വൈകി.

ടീമിന്റെ സ്വകാര്യ ഡ്രസ്സിം​ഗ് റൂം മെഡൽ വിതരണ ചടങ്ങിലും ഇരുവരും പങ്കെടുത്തു. ഇന്ത്യയ്ക്ക് ട്രോഫി സമ്മാനിക്കാനെന്ന ഉദ്ദേശത്തോടെയാണ് നഖ്‌വി അന്ന് സ്റ്റേഡിയത്തിലെത്തിയതെന്നാണ് വിവരം. സമ്മാനദാന ചടങ്ങിൽ നഖ് വി പങ്കെടുക്കുകയും ചെയ്തു. റണ്ണേഴ്‌സ് അപ്പായ ശ്രീലങ്കൻ ക്യാപ്റ്റന് സമ്മാനത്തുക കൈമാറി.
എന്നാൽ ഇന്ത്യൻ താരങ്ങളെയോ പരിശീലകനെയോ ടീം അധികൃതരെയോ വേദിക്ക് സമീപം കാണാനായില്ല. ഇന്ത്യൻ ടീം ട്രോഫി ഏറ്റുവാങ്ങാൻ തയ്യാറാകാത്തതിനാൽ, ഇത്തവണയും വനിതാ ഏഷ്യാ കപ്പ് ട്രോഫി നഖ്‌വി ദുബായിലെ എസിസി ഓഫീസിലേക്ക് കൊണ്ടുപോകുമെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം ഇതേ വേദിയിൽ നടന്ന ഇന്ത്യ–പാകിസ്ഥാൻ ഏഷ്യാ കപ്പ് ഫൈനലിലും സമാനമായ വിവാദം ഉണ്ടായിരുന്നു. ഇന്ത്യ കിരീടം നേടിയ ശേഷം നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ടീം തയ്യാറായിരുന്നില്ല. പകരം ഐസിസിയിലെയോ എസിസിയിലെയോ മറ്റൊരു ഉദ്യോഗസ്ഥൻ ട്രോഫി സമ്മാനിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow