നിയന്ത്രണം കൊണ്ടുവരൂ; കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോ​ഗത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതി മുന്നറിയിപ്പ്

Sep 29, 2026 - 11:52
 0
നിയന്ത്രണം കൊണ്ടുവരൂ; കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോ​ഗത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതി മുന്നറിയിപ്പ്

പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെ, കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ നിയമപരമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
പ്രായപൂർത്തിയാകാത്തവർ അക്കൗണ്ട് തുറക്കുമ്പോൾ നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻജിഒയായ ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.


18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്വതന്ത്രമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് തടയുന്നതിനായി കർശന സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക ‘ഫയർവാളുകളും’ ഏർപ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം.

ഓൺലൈൻ ഗ്രൂമിം​ഗ്, സെക്സ്റ്റോർഷൻ, സൈബർ ബുള്ളിയിം​ഗ്, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതരമായ അപകടങ്ങളിലേക്കാണ് കുട്ടികൾ സോഷ്യൽ മീഡിയയിലൂടെ ഇരയാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.
സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കുമ്പോൾ പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ സേവന നിബന്ധനകൾ അംഗീകരിക്കേണ്ടിവരുന്നതിലൂടെ ഒരു നിയമപരമായ കരാറിൽ ഏർപ്പെടുന്ന സാഹചര്യമാണുണ്ടാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യൻ കോൺട്രാക്ട് ആക്ട്, 1872-ലെ സെക്ഷൻ 11 പ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് കരാറിൽ ഏർപ്പെടാൻ നിയമപരമായ ശേഷിയില്ലെന്നും പ്രായപൂർത്തിയാകാത്തവരുമായി ഉണ്ടാക്കുന്ന കരാറുകൾ തുടക്കം മുതൽ അസാധുവാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയ ഇടനിലക്കാരുമായി ഉണ്ടാക്കുന്ന കരാറുകൾ അസാധുവാണെന്ന നിലപാടും അദ്ദേഹം അംഗീകരിച്ചു.

കുട്ടികൾക്ക് ഇന്റർനെറ്റ് പൂർണമായി നിരോധിക്കണമെന്നല്ല ഹർജിയുടെ ആവശ്യം. പകരം, മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതവും കുട്ടികളുടെ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക ‘ഫയർവാളുകളും’ ഏർപ്പെടുത്തണമെന്നാണ് ഹർജി ആവശ്യപ്പെടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow