ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. പ്രഭാത സവാരിക്ക് ഇറങ്ങിയ അദ്ദേഹത്തെ സഭയുടെ കാമ്പസിന് പുറത്തെ റോഡില്‍ വച്ച് വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും സഭാ വക്താവ് ഫാ. സി ജോ പന്തപ്പള്ളില്‍ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 6.45 നാണ് അപകടം നടന്നത്.
സാധാരണ സഭയുടെ കാമ്പസിലാണ് മെത്രാപ്പോലീത്ത പ്രഭാത സവാരി നടത്തുന്നത്. പതിവിന് വിപരീതമായി പുറത്തെ റോഡില്‍ ഇറങ്ങിയപ്പോഴാണ് അപകടം. നാലു ദിവസം മുന്‍പാണ് അദ്ദേഹം തിരുവല്ലയില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്.
What's Your Reaction?