കൊച്ചിയിൽ പെട്രോൾ പമ്പിലെ തർക്കം പരിഹരിക്കാനെത്തിയ എസ്.ഐയ്ക്കും പൊലീസുകാരനും കുത്തേറ്റു

Oct 21, 2026 - 12:01
 0
കൊച്ചിയിൽ പെട്രോൾ പമ്പിലെ തർക്കം പരിഹരിക്കാനെത്തിയ എസ്.ഐയ്ക്കും പൊലീസുകാരനും കുത്തേറ്റു
കൊച്ചിയിൽ പെട്രോൾ പമ്പിലെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഗുണ്ടാ ആക്രമണം. അക്രമികളുടെ കുത്തേറ്റ് ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിൻ, സി.പി.ഒ രാകേഷ് എന്നിവർക്ക് പരിക്കേറ്റു. കൊലക്കേസ് പ്രതിയായ മുന്ന എന്ന് വിളിക്കുന്ന പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ കഴുത്തിലും തലയിലും താടിയിലും പരിക്കേറ്റ ഉദ്യോഗസ്ഥരെ ഞാറയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ മുന്ന, സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി രാഹുൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കത്തിയുമായി വീണ്ടും ആക്രമിക്കാൻ തുനിഞ്ഞ പ്രതിയെ എസ്.ഐ ജിതിൻ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച സമയത്ത് പ്രതികൾ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെയും പ്രതികളെ കീഴ്‌പ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow