Independence Day 2022: ഹർ ഘർ തിരംഗ പ്രചാരണത്തിന് ഇന്ന് തുടക്കം

Har Ghar Tiranga campaign: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'' പ്രചാരണത്തിന് ഇന്ന് തുടക്കം. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്.

Aug 14, 2022 - 08:48
 0
Independence Day 2022: ഹർ ഘർ തിരംഗ പ്രചാരണത്തിന് ഇന്ന് തുടക്കം

Har Ghar Tiranga campaign: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'' പ്രചാരണത്തിന് ഇന്ന് തുടക്കം. ഇതിന്റെ അടിസ്ഥാനത്തിൽ  രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്.  20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഈ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്നു മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിന്നത്. ശരിക്കും പറഞ്ഞാൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നുമുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണശോഭയിലായിരിക്കും. വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങീ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും.രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ഈ ‘ഹർ ഘർ തിരംഗ’. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ലക്‌ഷ്യം. രാജ്യത്തൊട്ടാകെ 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

ദേശീയ പതാകയുടെ ശിൽപിയായ പിങ്കലി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്റ്റ് 2 മുതൽ 15 വരെ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കാനും നിർദേശിച്ചിരുന്നു. ഹർഘർ തിരംഗ വൻ മുന്നേറ്റമാക്കാൻ ജനങ്ങൾ ക്യാമ്പെയിനിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. ക്യാമ്പയിൻ ഇന്ന് ആരംഭിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സോണാൽ ഷായും അവരുടെ വസതിയിൽ ത്രിവർണ്ണ പതാക ഉയർത്തി.  

What's Your Reaction?

like

dislike

love

funny

angry

sad

wow