തല്ലുമാല 5 കോടിയിലേക്ക്, ന്നാ താൻ കേസ് കൊട് 4 കോടി- ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട്
ക്ലാഷ് ഉണ്ടാവുമെന്ന് വിചാരിച്ചിരുന്നെങ്കിലും മികച്ച വിജയം നേടി തല്ലുമാലയും, ന്നാ താൻ കൊണ്ട് കേസ് കൊടും തീയ്യേറ്ററുകളിൽ തംരംഗം സൃഷ്ടിക്കുന്നു. നിലവിലെ കണക്കുകൾ പ്രകാരം കളക്ഷനിൽ മുന്നിൽ നിൽക്കുന്നത് തല്ലുമാലയാണ്
ക്ലാഷ് ഉണ്ടാവുമെന്ന് വിചാരിച്ചിരുന്നെങ്കിലും മികച്ച വിജയം നേടി തല്ലുമാലയും, ന്നാ താൻ കൊണ്ട് കേസ് കൊടും തീയ്യേറ്ററുകളിൽ തംരംഗം സൃഷ്ടിക്കുന്നു. നിലവിലെ കണക്കുകൾ പ്രകാരം കളക്ഷനിൽ മുന്നിൽ നിൽക്കുന്നത് തല്ലുമാലയാണ്. ശനിയാഴ്ചയോടെ ചിത്രം അഞ്ച് കോടി കടക്കും എന്ന് കേരള ബോക്സോഫീസ് ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തു. കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കൊണ്ട് കേസ് കൊട് നാല് കോടിയിലേക്കാണ് എത്തുന്നത്.
ആദ്യ ദിനം തന്നെ തല്ലുമാല നേടിയത് 3.55 കോടിയാണ്. കേരളത്തിലാകെ ആയിരത്തിലധികം ഷോയാണ് ചിത്രത്തിനുണ്ടായിരുന്നത്. ടൊവീനോയുടെ കരിയർ ബെസ്റ്റ് ഒാപ്പണിങ്ങുകളിൽ ഒന്ന് എന്ന് തന്നെയാണ് ഇതിനെ വിലയിരുത്തുന്നതും. വിവാദ പോസ്റ്ററിലാണ് തുടക്കം എങ്കിലും കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കൊണ്ട് കേസ് കൊട് രണ്ട് ദിവസം കൊണ്ട് നേടിയത് 2.71 കോടിയാണ്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, ഗായത്രി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ന്നാ താൻ കൊണ്ട് കേസ് കൊട്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്,എസ്ടിക്കെ ഫ്രെയിംസ്, ഉദയ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആഗസ്റ്റ് 11-നാണ് റിലീസിനെത്തിയത്.
അഷറഫ് ഹംസ മുഹ്സിൻ പരാരി എന്നിവർ ചേർന്ന രചന നിർവ്വഹിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിർമ്മിച്ചത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്, ഒപിഎം സിനിമാസ്, പ്ലാൻ ബി മോഷൻ പിക്ചേഴ്സ് എന്നിവർ ചേർന്നാണ്.
What's Your Reaction?