നാഷണൽ ഹൈവേ അതോറിറ്റി അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മനും
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎയും. ഇതാദ്യമായാണ് ചാണ്ടി ഉമ്മൻ നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ ഉൾപ്പെടുന്നത്. ദേശീയപാത അതോറിറ്റി പുറത്തിറക്കിയ 63 അംഗ പാനലിൽ 19-ാമനായാണ് ചാണ്ടി ഉമ്മന്റെ പേരുള്ളത്.
അഭിഭാഷക പാനലിലേക്ക് രണ്ട് വർഷം മുമ്പാണ് അപേക്ഷിച്ചതെന്നും ഇത് രാഷ്ട്രീയ നിയമനമല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നാഷണൽ ഹൈവേ അതോറിറ്റിക്ക് വേണ്ടി താൻ ഇതുവരെ ഹാജരായിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
What's Your Reaction?