ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

Jul 6, 2024 - 09:21
 0
ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ഇന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്.

ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഐ.ഐ.എസ്.ടിയില്‍ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുവാനായി പോകും.

ശേഷം മൂന്ന് മണിയോടെ ഹെലിക്കോപ്റ്ററില്‍ കൊല്ലത്തേക്ക് യാത്ര തിരിക്കും. ഞായറാഴ്ച രാവിലെ 9.15ന് കൊല്ലത്ത് നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും.

What's Your Reaction?

like

dislike

love

funny

angry

sad

wow