കെ.എസ്.യു നേതാവിനെതിരെ പീഡന പരാതി; തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് ലോ അക്കാദമി വിദ്യാർഥിനി
ലോ അക്കാദമിയിലെ മുൻ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി. കെ എസ് യു നേതാവായ ആഷിക് മാന്നാറിനെതിരെയാണ് പീഡന പരാതി.
ലോ അക്കാദമിയിലെ മുൻ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി. കെ എസ് യു നേതാവായ ആഷിക് മാന്നാറിനെതിരെയാണ് പീഡന പരാതി. മൂന്നാം സെമസ്റ്റർ നിയമ ബിരുദ വിദ്യാർത്ഥിനിയാണ് പേരൂർക്കട പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ജൂൺ മാസം പതിനാലാം തീയതി മുതൽ പല ദിവസങ്ങളിൽ തുടർച്ചയായി പീഡിപ്പിച്ചതാണ് വിദ്യാർഥിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ടൊമാറ്റോ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചതായാണ് ആരോപണം. എംജി നഗറിലെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം സെപ്റ്റംബർ പതിനാറാം തീയതി വരെ പല അവസരത്തിലും പീഡിപ്പിച്ചതയും പരാതിയിൽ പരാമർശമുണ്ട്. . മാനഹാനി ഭയം ആണ് പരാതി നൽകാൻ വൈകിയതെന്നും വിദ്യാർത്ഥിനി പറയുന്നു.
വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ഹോസ്റ്റൽ ഗാർഡിയൻ ആണ് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയശേഷം കുടുംബാംഗങ്ങളെ വിവരം അറിയിച്ചത്.തുടർന്ന് പേരൂർക്കട പോലീസിന് പരാതി നൽകുകയായിരുന്നു.എഫ്ഐ എഫ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ് എച്ച് ഒ അറിയിച്ചു.
News Summary- Sexual harassment complaint against former KSU unit president of Law Academy. The harassment complaint is against KSU leader Ashiq Mannar. A first-year law graduate student filed a complaint with the Perurkada police
What's Your Reaction?