തൃക്കാക്കര നിലനിർത്തി യുഡിഎഫ്; ഉമ തോമസിന് 25016 വോട്ട് ഭൂരിപക്ഷം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ (Thrikkakara By-Election Result) അവസാനിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന് (Uma Thomas) ഉജ്ജ്വല വിജയം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ (Thrikkakara By-Election Result) അവസാനിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന് (Uma Thomas) ഉജ്ജ്വല വിജയം. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ വിജയിച്ചത്. 25,016 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് ഉമ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും, ഒരിക്കല്‍പോലും ലീഡ് നേടാന്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് സാധിച്ചില്ല. ഉമയുടെ കുതിപ്പിൽ എൽഡിഎഫ് തകർന്നടിഞ്ഞു. ബിജെപിക്കും ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്.
പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഫലം അപ്രതീക്ഷിതമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചു. ജനവിധി അംഗീകരിക്കുന്നു. പരാജയം സമ്മതിക്കുന്നു. അവിശ്വസനീയമാണ്. തോൽവി സംബന്ധിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിയപ്പോൾ 72,770 വോട്ടുകള്‍ ഉമാ തോമസിന് ലഭിച്ചു. 47,754 വോട്ടുകൾ ജോ ജോസഫിന് ലഭിച്ചു. ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണന് 12,957 വോട്ടുകളും കിട്ടി.
വോട്ടിംഗ് ശതമാനത്തില്‍ വന്‍കുതിപ്പാണ് കോണ്‍ഗ്രസ് നടത്തിയത്. 53.76 ശതമാനം വോട്ട് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ 43.82 ശതമാനം വോട്ടാണ് ലഭിച്ചത്. 2021ലെ 14,239 വോട്ടുകളുടെ ഭൂരിപക്ഷം 25,016 ആയി ഉയര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ പി ടി തോമസിന് 59,839 വോട്ടുകളാണ് ലഭിച്ചതെങ്കിൽ ഇത്തവണ ഉമയ്ക്ക് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടുവിഹിതമാണ് ലഭിച്ചത്. 72,770 വോട്ടുകളാണ് ഉമ പിടിച്ചത്.
ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞു. കഴിഞ്ഞ തവണ 33.32 ശതമാനം വോട്ടുകള്‍ ലഭിച്ച എല്‍ഡിഎഫിന് ഇത്തവണ കിട്ടിയത് 35.28 ശതമാനം വോട്ടുകളാണ്. 2244 വോട്ടുകളാണ് കഴിഞ്ഞതവണത്തേക്കാള്‍ അധികം ലഭിച്ചത്.
എൻഡിഎക്ക് കിട്ടിയത് 10 ശതമാനത്തില്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 11.34 ശതമാനം വോട്ട് നേടിയപ്പോള്‍ അത് ഇത്തവണ 9.57 ശതമാനമായി കുറഞ്ഞു. 2021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് സജി 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത് 12,957 വോട്ടുകള്‍ മാത്രം.
ഒന്നാം റൗണ്ട്
ഉമാ തോമസ് - 5978
ജോ ജോസഫ് - 3729
കെ എൻ രാധാകൃഷ്ണൻ - 1612
അനിൽ നായർ - 7
ജോമോൻ ജോസഫ് - 50
സി പി ദിലീപ് നായർ - 2
ബോസ്കോ കളമശേരി - 10
മന്മഥൻ - 10
നോട്ട - 107 -
രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 12022
ജോ ജോസഫ് 7906
എ എൻ രാധാകൃഷ്ണൻ 2875
അനിൽ നായർ 20
ജോമോൻ ജോസഫ് 89
സി പി ദിലീപ് നായർ 7
ബോസ്കോ കളമശേരി 23
മന്മഥൻ 18
നോട്ട 201 എന്നിങ്ങനെയാണ് വോട്ട് നില
മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 19184
ജോ ജോസഫ് 12697
എ എൻ രാധാകൃഷ്ണൻ 4086
അനിൽ നായർ 29
ജോമോൻ ജോസഫ് 126
സി പി ദിലീപ് നായർ 9
ബോസ്കോ കളമശേരി 36
മന്മഥൻ 25
നോട്ട 299
നാലാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 25556
ജോ ജോസഫ് 16628
എ എൻ രാധാകൃഷ്ണൻ 5199
അനിൽ നായർ 32
ജോമോൻ ജോസഫ് 154
സി പി ദിലീപ് നായർ 15
ബോസ്കോ കളമശേരി 53
മന്മഥൻ 33
നോട്ട 374
അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 30777
ജോ ജോസഫ് 21391
എ എൻ രാധാകൃഷ്ണൻ 6195
അനിൽ നായർ 37
ജോമോൻ ജോസഫ് 189
സി പി ദിലീപ് നായർ 18
ബോസ്കോ കളമശേരി 67
മന്മഥൻ 38
നോട്ട 471
ആറാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 37785
ജോ ജോസഫ് 25180
എ എൻ രാധാകൃഷ്ണൻ 7573
അനിൽ നായർ 52
ജോമോൻ ജോസഫ് 211
സി പി ദിലീപ് നായർ 21
ബോസ്കോ കളമശേരി 84
മന്മഥൻ 49
നോട്ട 585
ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 43075
ജോ ജോസഫ് 28172
എ എൻ രാധാകൃഷ്ണൻ 8711
അനിൽ നായർ 58
ജോമോൻ ജോസഫ് 244
സി പി ദിലീപ് നായർ 26
ബോസ്കോ കളമശേരി 87
മന്മഥൻ 63
നോട്ട 673
എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 49770
ജോ ജോസഫ് 31697
എ എൻ രാധാകൃഷ്ണൻ 9760
അനിൽ നായർ 69
ജോമോൻ ജോസഫ് 284
സി പി ദിലീപ് നായർ 28
ബോസ്കോ കളമശേരി 102
മന്മഥൻ 71
നോട്ട 789
ഒൻപതാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 56561
ജോ ജോസഫ് 35689
എ എൻ രാധാകൃഷ്ണൻ 10753
അനിൽ നായർ 76
ജോമോൻ ജോസഫ് 317
സി പി ദിലീപ് നായർ 33
ബോസ്കോ കളമശേരി 112
മന്മഥൻ 79
നോട്ട 871
പത്താം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 63198
ജോ ജോസഫ് 40284
എ എൻ രാധാകൃഷ്ണൻ 11670
അനിൽ നായർ 87
ജോമോൻ ജോസഫ് 342
സി പി ദിലീപ് നായർ 34
ബോസ്കോ കളമശേരി 123
മന്മഥൻ 86
നോട്ട 954
പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 70098
ജോ ജോസഫ് 45834
എ എൻ രാധാകൃഷ്ണൻ 12588
അനിൽ നായർ 97
ജോമോൻ ജോസഫ് 376
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 134
മന്മഥൻ 99
നോട്ട 1078
പന്ത്രണ്ടാം റൗണ്ട് (8 ബൂത്തുകൾ) പൂർത്തിയായപ്പോൾ
ഉമാ തോമസ് 72767
ജോ ജോസഫ് 47752
എ എൻ രാധാകൃഷ്ണൻ 12955
അനിൽ നായർ 100
ജോമോൻ ജോസഫ് 384
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 136
മന്മഥൻ 101
നോട്ട 1111.
What's Your Reaction?