പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം: സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉള്ളവര്‍ക്ക് അപേക്ഷിക്കാം

Sep 20, 2021 - 16:09
 0

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടു പാസായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം പ്രായ പരിധി 20 നും 30 നും ഇടയില്‍ അയിരിക്കണം. പ്രതിമാസം 15,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകര്‍ സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉള്ളവരും ഫോട്ടോ എഡിറ്റിംഗില്‍ അറിവ് ഉള്ളവരുമായിരിക്കണം.

ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് അവസരം. പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അപേക്ഷകള്‍ സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2505329 എന്ന നമ്പറില്‍ വിളിക്കുക.
 

 

What's Your Reaction?

like

dislike

love

funny

angry

sad

wow