ഇൻഫോപാർക്കിൽ 20ന്‌ ഇന്റേണ്‍ഷിപ് ഫെയര്‍

ഇൻഫോപാർക്ക് ഐടി കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരം. കേരള ഐടി പാർക്ക്സിന്റെ ഇഗ്നൈറ്റ് ഇന്റേൺഷിപ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഇന്റേൺഷിപ് ഫെയർ 20ന് ഇൻഫോപാർക്ക് വിസ്മയ ബിൽഡിങ്ങിൽ നടക്കും.

Aug 19, 2022 - 03:38
Aug 19, 2022 - 04:19
 0
ഇൻഫോപാർക്കിൽ 20ന്‌ ഇന്റേണ്‍ഷിപ് ഫെയര്‍

ഇൻഫോപാർക്ക് ഐടി കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരം. കേരള ഐടി പാർക്ക്സിന്റെ ഇഗ്നൈറ്റ് ഇന്റേൺഷിപ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഇന്റേൺഷിപ് ഫെയർ 20ന് ഇൻഫോപാർക്ക് വിസ്മയ ബിൽഡിങ്ങിൽ നടക്കും.

ഐടി, ഐടി ഇതര വ്യവസായ മേഖലയിൽ പരിശീലനം ലഭിച്ചവരുടെ കുറവ് പരിഹരിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിലാണ് ആറ് മാസത്തെ ഇന്റേൺഷിപ് പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 1500 പേർക്കാണ് അവസരം. ആറുമാസം നീളുന്ന പരിശീലനത്തിന് സർക്കാർ മാസം 5000 രൂപ നൽകും. ഇതേ തുകയോ അതിൽ കൂടുതലോ നിയമിക്കുന്ന സ്ഥാപനവും നൽകും. ഇൻഫോപാർക്കിലെ കമ്പനികളിലായിരിക്കും പരിശീലനം.

കേരള സ്റ്റാർട്ടപ് മിഷൻ, ഐസിടി അക്കാദമി ഓഫ് കേരള, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ചാണ് ഇന്റേൺഷിപ്. ഈ വർഷം ബിരുദം നേടിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാം. ലിങ്ക്: https://ignite.keralait.org.

What's Your Reaction?

like

dislike

love

funny

angry

sad

wow