കേന്ദ്രസര്‍ക്കാറിന് കീഴില്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍ നിരവധി ഒഴിവുകള്‍

Sep 20, 2021 - 16:11
 0

കേന്ദ്രസര്‍ക്കാറിന് കീഴില്‍ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളാണ് ആകെ ഉള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.അപേക്ഷ സമര്‍പ്പിക്കുന്നതിനായി www.cipranchi.nic.in എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക.

തസ്തിക | ഒഴിവ്

നഴ്‌സിംഗ് ഓഫീസര്‍- 45
ടെയ്ലര്‍-1
കുക്ക്- 1
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്-1
അസിസ്റ്റന്റ് സൈക്കോളജിസ്റ്റ്-1
ഫാര്‍മസിസ്റ്റ്-1
നീഡില്‍ വുമണ്‍- 1

യോഗ്യത

നഴ്‌സിംഗില്‍ ബിഎസ്സി, ബിഎസ്സി ഓണേഴ്‌സ്, പോസ്റ്റ് ബേസിക് ബിഎസ്സി, സ്റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലില്‍ നഴ്‌സ് ആന്‍ഡ് മിഡ്വൈഫായുള്ള രജിസ്‌ട്രേഷന്‍. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ഡിപ്ലോമയും സ്റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലില്‍ നഴ്‌സ് ആന്‍ഡ് മിഡ്വൈഫായുള്ള രജിസ്‌ട്രേഷനും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം

ജനറല്‍ വിഭാഗത്തിന് 400 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 21 ആണ്

 

What's Your Reaction?

like

dislike

love

funny

angry

sad

wow