കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Applications are invited from eligible young men and women belonging to the Scheduled Castes for the Accredited Engineer/Overseer training scheme implemented by the Kerala State Scheduled Castes Development Department.

Oct 14, 2026 - 12:28
 0

കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/എം.ടെക്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള 21നും 35നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പരമാവധി രണ്ട് വർഷമാണ് പരിശീലന കാലാവധി. പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2026 ഒക്ടോബർ 31 വൈകിട്ട് 5 മണിക്ക് മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. മുൻവർഷങ്ങളിലെ പരിശീലന പദ്ധതികൾ പ്രകാരം രണ്ട് വർഷം പരിശീലനം പൂർത്തിയായവരെ പരിഗണിക്കുന്നതല്ല. അപേക്ഷാ ഫോറം ജില്ലാ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2422256 എന്ന നമ്പറിൽ ബന്ധപ്പെടാം.

What's Your Reaction?

like

dislike

love

funny

angry

sad

wow