കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍മേള 'കരിയര്‍ എക്സ്പോ 2024' സംഘടിപ്പിക്കുന്നു

Feb 12, 2024 - 23:59
 0
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍മേള 'കരിയര്‍ എക്സ്പോ 2024' സംഘടിപ്പിക്കുന്നു
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില് തൊഴില്മേള 'കരിയര് എക്സ്പോ 2024' സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 പകല് ഒമ്പത് മണി മുതല് പാലാ സെന്റ് തോമസ് കോളേജിലാണ് മേള. കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില് 18നും 40നും ഇടയില് പ്രായമുള്ളവര്ക്ക് സൗജന്യമായി രജിസ്റ്റര് ചെയ്ത് പങ്കെടുക്കാം.
നിരവധി കമ്പനികള് പങ്കെടുക്കുന്ന കരിയര് എക്സ്പോയില് ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതുമുഖങ്ങള്ക്കും തൊഴില് പരിചയമുള്ളവര്ക്കും പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവര്ക്കും തൊഴില് ദാതാക്കള്ക്കും യുവജന കമ്മീഷന്റെ ksyc.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കാം. വിവരങ്ങള്ക്ക്: 0471 2308630, 7907565474

What's Your Reaction?

like

dislike

love

funny

angry

sad

wow