തുർക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി

ഇസ്താംബുൾ: തുര്‍ക്കി ഭൂചലനത്തില്‍ മരിച്ച ഇന്ത്യക്കാരനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അനറ്റോളിയയിലെ 24 നിലയുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ കൈയിലുള്ള ടാറ്റു കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുർക്കിയിൽനിന്ന് രക്ഷാപ്രവര്‍ത്തകര്‍ അയച്ചുകൊടുത്ത ഫോട്ടോ പരിശോധിച്ച ബന്ധുക്കള്‍ മൃതദേഹം വിജയ കുമാറിന്‍റേത് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ കയ്യിലുള്ള ടാറ്റൂ കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാര്‍ ബെംഗളൂരുവിലെ ഓക്‌സിപ്ലാന്റ് ഇന്ത്യ എന്ന കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. ജോലിയുടെ ഭാഗമായാണ് ഇദ്ദേഹം […]

Feb 12, 2023 - 14:40
 0
തുർക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി

ഇസ്താംബുൾ: തുര്‍ക്കി ഭൂചലനത്തില്‍ മരിച്ച ഇന്ത്യക്കാരനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അനറ്റോളിയയിലെ 24 നിലയുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ കൈയിലുള്ള ടാറ്റു കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

തുർക്കിയിൽനിന്ന് രക്ഷാപ്രവര്‍ത്തകര്‍ അയച്ചുകൊടുത്ത ഫോട്ടോ പരിശോധിച്ച ബന്ധുക്കള്‍ മൃതദേഹം വിജയ കുമാറിന്‍റേത് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ കയ്യിലുള്ള ടാറ്റൂ കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാര്‍ ബെംഗളൂരുവിലെ ഓക്‌സിപ്ലാന്റ് ഇന്ത്യ എന്ന കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. ജോലിയുടെ ഭാഗമായാണ് ഇദ്ദേഹം തുർക്കിയിൽ എത്തിയത്.

തുർക്കിയിൽ ഭൂകമ്പം ഉണ്ടായ ശേഷം ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അവസാര്‍ ഹോട്ടലില്‍ ഇയാള്‍ താമസിച്ച മുറിയില്‍നിന്ന് വെള്ളിയാഴ്ച പാസ്‌പോര്‍ട്ടും ബാഗും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്താത്തതിനാല്‍ കുമാര്‍ രക്ഷപ്പെട്ടിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. അതിനിടയിലാണ് ശനിയാഴ്ച രാവിലെ തകര്‍ന്നൂവീണ കെട്ടിടത്തിന്റെ സ്ലാബിനടിയില്‍നിന്ന് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

വിജയകുമാറിന്‍റെ ഭൗതികശരീരം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മൃതദേഹം ആദ്യം ഇസ്താംബൂളിലെത്തിച്ച ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തിന്റെ മൃതദേഹം തുർക്കിയിലെ കോട്വാറിലെത്തിക്കാൻ കുറഞ്ഞത് രണ്ടുദിവസം എടുക്കും. അതിനുശേഷമാകും ഇസ്താംബുളിൽ എത്തിക്കുക.

തുർക്കിയിലെ ദുരിതബാധിത പ്രദേശങ്ങളിലൊന്നിൽ ഒരു ഇന്ത്യക്കാരനെ കാണാതായെന്നും മറ്റ് 10 പേർ സുരക്ഷിതരാണെന്നും വിദേശകാര്യവകുപ്പിലെ സഞ്ജയ് വർമ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow