കേരളത്തിൽനിന്ന് 10 പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ (President's police medal) പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്ന് ഐ ജി സി നാഗരാജു ഉൾപ്പെടെ 10 പേർ മെഡലിന് അർഹരായി.
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ (President's police medal) പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്ന് ഐ ജി സി നാഗരാജു ഉൾപ്പെടെ 10 പേർ മെഡലിന് അർഹരായി. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാഗരാജുവിന് പുറമെ ഡിവൈ എസ് പി മുഹമ്മദ് കബീർ റാവുത്തർ, വേണുഗോപാലൻ, ബി കൃഷ്ണകുമാർ, ഡെപ്യൂട്ടി കമൻഡാന്റ് ശ്യാം സുന്ദർ, എസ് പി ജയശങ്കർ, രമേശ് ചന്ദ്രൻ, എസിപി ജി.എം.കൃഷ്ണൻകുട്ടി, എസ്ഐ സാജൻ കെ.ജോർജ്, എഎസ്ഐ ശശികുമാർ ലക്ഷ്മണൻ, സിപിഒ ഷീബ കൃഷ്ണൻകുട്ടി എന്നിവരും മെഡലിന് അർഹരായി. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് മെഡലുകൾ പ്രഖ്യാപിച്ചത്.
രാജ്യം നാളെ എഴുപത്തി മൂന്നാം റിപ്പബ്‌ളിക് ദിനം (73rd Republic day) ആഘോഷിക്കാനിരിക്കെ പ്രധാന നഗരങ്ങളില്‍ എല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന റിപബ്ലിക്ക് പരേഡില്‍ 99 പേരായിരിക്കും പങ്കെടുക്കുക. സാധാരണയായി സേന ടീമുകളുടെ എണ്ണം 146 ആയിരിക്കും. വിജയ്ചൗക്കില്‍ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കും.
റിപ്പബ്ലിക് ദിനത്തില്‍ ഉപയോഗിക്കുന്ന കടലാസ് നിര്‍മ്മിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന (Indian Constitution) പ്രാബല്യത്തിൽ വരുന്നത്. ധാരാളം നാൾവഴികൾ പിന്നിട്ട് ഇന്ത്യയുടെ സ്വന്തം ഭരണഘടന നിയമപരമായി പ്രാബല്യത്തിൽ വന്ന ദിവസമാണ് നാം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പടുന്നത്. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി (Constitution Day) ആചരിക്കുന്നു.
റിപ്പബ്ലിക് ദിനം: ചരിത്രം
ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപീകരിക്കാനായി നിയുക്തമായതായിരുന്നു ഭരണഘടനാ അസംബ്ലി. ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 207 പേർ ഭരണഘടനാ അസംബ്ലിയിൽ അംഗങ്ങളായിരുന്നു. ഭരണഘടനാ അസംബ്ലിയുടെ ആദ്യ യോഗം 1946 ഡിസംബർ 9ന് കോൺസ്റ്റിറ്റ്യൂഷൻ ഹാളിലാണ് (ഇപ്പോഴത്തെ പാർലമെന്റ് സെൻട്രൽ ഹാൾ) ചേർന്നത്. പ്രാരംഭ ഘട്ടത്തിൽ അസംബ്ലിയിൽ 389 അംഗങ്ങളുണ്ടായിരുന്നു. എന്നാൽ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഭരണഘടനാ അസംബ്ലിയുടെ അംഗബലം 299 ആയി കുറഞ്ഞു
ഡോ ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമാണ സമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) നിലവിൽ വന്നു. ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുക എന്നതായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചുമതല. 7,600 ഓളം നിർദേശങ്ങളിൽ നിന്നും ഏകദേശം 2,400 എണ്ണം സമിതി ഒഴിവാക്കി. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. 1949 നവംബർ 26നാണ് ഭരണഘടനാ അസംബ്ലിയുടെ അവസാന സമ്മേളനം നടന്നത്. അവസാന സമ്മേളനത്തിൽ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെട്ടു. രണ്ട് മാസത്തിന് ശേഷം, 284 അംഗങ്ങൾ ഒപ്പുവെച്ച ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.
What's Your Reaction?