ആറര ടൺ സ്‌നേഹം തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക്
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച 6.5 ടൺ അവശ്യവസ്തുക്കളുമായി പ്രളയക്കെടുതി നേരിടുന്ന കോഴിക്കോട്ടേക്ക് വാഹനം യാത്ര തിരിച്ചു. എസ്.എം.വി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ കേന്ദ്രത്തിൽ ശേഖരിച്ചവയാണ് ഇവ.
120 വോളണ്ടിയർമാരുടെ സഹായത്തോടെ കുടിവെള്ളം, ഡ്രൈ ഫുഡ്സ്, കുട്ടികൾക്കുള്ള ആഹാര പദാർത്ഥങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ബെഡ്ഷീറ്റ്, സോപ്പ്, ഡെറ്റോൾ, കൊതുകുവല, ബ്ലീച്ചിംഗ് പൗഡർ, മെഴുകുതിരി, മരുന്നുകൾ തുടങ്ങിയ അവശ്യ വസ്തുക്കളാണ് കോഴിക്കോടേക്ക് കയറ്റിഅയച്ചത്. ആഗസ്റ്റ് 11 രാവിലെ ആരംഭിച്ച കളക്ഷൻ സെന്ററിൽ മികച്ച പൊതുജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഒരൊറ്റ ദിവസം കൊണ്ടുതന്നെ 6.5 ടൺ അവശ്യ വസ്തുക്കൾ ശേഖരിക്കാനായി.
What's Your Reaction?