രാജ്യംകേട്ടു, ആദിവാസികളുടെ രോഷം; രണ്ടാം മോഡി സർക്കാരിനെതിരായ ആദ്യ രാജ്യവ്യാപക പ്രതിഷേധം
രണ്ടാം മോഡി സർക്കാരിനെതിരായ ആദ്യ രാജ്യവ്യാപക പ്രതിഷേധം തെരുവുകളിൽ അലയടിച്ചു. ആദിവാസികളെ വനത്തിൽനിന്ന‌് പുറത്താക്കാനുള്ള വനാവകാശ നിയമ ഭേദഗതിക്കെതിരെയാണ‌് രാജ്യവ്യാപക പ്രതിഷേധം നടന്നത‌്. കിസാൻസഭ, ആദിവാസി അധികാർ രാഷ‌്ട്രീയ മഞ്ച‌്, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ, ഭൂമി അധികാർ ആന്ദോളൻ, എഐയുഎഫ‌്ഡബ്ല്യുപി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
രണ്ടാം മോഡി സർക്കാരിനെതിരായ ആദ്യ രാജ്യവ്യാപക പ്രതിഷേധം തെരുവുകളിൽ അലയടിച്ചു. ആദിവാസികളെ വനത്തിൽനിന്ന‌് പുറത്താക്കാനുള്ള വനാവകാശ നിയമ ഭേദഗതിക്കെതിരെയാണ‌് രാജ്യവ്യാപക പ്രതിഷേധം നടന്നത‌്. കിസാൻസഭ, ആദിവാസി അധികാർ രാഷ‌്ട്രീയ മഞ്ച‌്, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ, ഭൂമി അധികാർ ആന്ദോളൻ, എഐയുഎഫ‌്ഡബ്ല്യുപി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ശ്രമിച്ചില്ല. ആദിവാസികളുടെ അവകാശം ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ നിഷ‌്ക്രിയത്വം അവസാനിപ്പിച്ച‌് ഇടപെടണമെന്നും അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള ആവശ്യപ്പെട്ടു. കിസാൻസഭ ജോയിന്റ‌് സെക്രട്ടറി വിജു കൃഷ‌്ണൻ, എഐയുഎഫ‌്ഡബ്ല്യുപി നേതാവ‌് റോമ മാലിക‌്, ഫോർവേഡ‌് ബ്ലോക്ക‌് സെക്രട്ടറി ജി ദേവരാജൻ, ഡിഎസ‌്എംഎം ജോയിന്റ‌് സെക്രട്ടറി നത്തു പ്രസാദ‌് തുടങ്ങിയവർ സംസാരിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി വില്ലേജ്, ബ്ലോക്ക‌്, ജില്ലാ തലത്തിൽ പ്രതിഷേധമാർച്ചുകൾ നടന്നു. കിസാൻസഭയുടെ നേതൃത്വത്തിൽ ഐതിഹാസിക കിസാൻ മാർച്ച‌് നടന്ന മഹാരാഷ‌്ട്രയിലും പ്രതിഷേധം ശക്തമായി. പാൽഘർ ജില്ലയിലെ ദഹാനുവിലെ എസ‌്ഡിഒ ഓഫീസിലേക്ക‌് നടന്ന പ്രതിഷേധ മാർച്ച‌് രാധ‌്കാ കലങ്ങ‌്ഡ, എഡ‌്വാർഡ‌് വർത്ത, വിനോദ‌് നിക്കോലെ, ലഹാനി ദൗഡ, രാംദാസ‌് സുതാർ എന്നിവർ നയിച്ചു. ചൊവ്വാഴ‌്ച കിസാൻസഭയും സിപിഐ എമ്മും സംയുക്തമായി നാസിക‌് ജില്ലയിലെ കൽവാനിൽ പ്രതിഷേധ റാലി നടത്തും. സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌്, കിസാൻസഭ പ്രസിഡന്റ‌് അശോക‌് ധാവ‌്ളെ, ജെ പി ഗാവിദ‌് എംഎൽഎ തുടങ്ങിയവർ നേതൃത്വം നൽകി.
1927ലെ ഇന്ത്യൻ വന നിയമത്തിൽ ആദിവാസി വിരുദ്ധവും കോർപറേറ്റ‌് അനുകൂലവുമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള എൻഡിഎ സർക്കാരിന്റെ നീക്കത്തിനെതിരെയാണ‌് പ്രതിഷേധം. 11 ലക്ഷത്തിലധികം ആദിവാസികളെ വനത്തിൽനിന്ന‌് ഒഴിപ്പിക്കാനുള്ള സുപ്രീംകോടതിവിധി ഭീഷണിയായി നിൽക്കുകയാണ‌്. സ‌്റ്റേ കാലാവധി അവസാനിച്ചതോടെ കേസ‌് 24ന‌് വീണ്ടും പരിഗണിക്കും
What's Your Reaction?