ലസിത്‌ മലിംഗ ക്രിക്കറ്റ്‌ മതിയാക്കുന്നു; വെള്ളിയാഴ്‌ച (26-07-2019) അവസാന മത്സരം

ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു ശേഷമാണ് വിരമിക്കുക. ജൂലൈ 26-നാണു മത്സരം.

Jul 23, 2019 - 21:57
 0

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ ഇക്കാര്യം സ്ഥിരീകരിച്ചത്. തന്നോട് മലിംഗ ഇക്കാര്യം പറഞ്ഞുവെന്നും ബാക്കിയൊന്നും അറിയില്ലെന്നും കരുണരത്‌നെ മാധ്യമങ്ങളോടു പറഞ്ഞു.

ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്തവരില്‍ മൂന്നാം സ്ഥാനത്താണ് 35-കാരനായ മലിംഗ. മുത്തയ്യ മുരളീധരനും ചാമിന്ദ വാസുമാണ് മുമ്പിലുള്ളത്. അടുത്തിടെ കഴിഞ്ഞ ലോകകപ്പില്‍ 13 വിക്കറ്റുകളാണ് താരം നേടിയത്. എന്നാല്‍ ആറാം സ്ഥാനത്തെത്താനേ ടീമിനായുള്ളൂ.

2011-ലാണ് മലിംഗ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നത്. എന്നാല്‍ ഏകദിനത്തിലും ട്വന്റി20-യിലും കഴിഞ്ഞ എട്ടുവര്‍ഷമായി കളി തുടരുകയായിരുന്നു.

2004-ല്‍ യു.എ.ഇയ്‌ക്കെതിരായ മത്സരത്തിലാണ് ഏകദിനത്തില്‍ മലിംഗ അരങ്ങേറുന്നത്. 225 ഏകദിനങ്ങളില്‍ നിന്നായി താരം 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ആദ്യ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് മലിംഗ.
 
What's Your Reaction?

like

dislike

love

funny

angry

sad

wow